പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിലേക്ക് മാറ്റി
സംസ്ഥാനത്ത് പാതിവില തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യം. കേസില്‍ കേരളാ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് നടപടി. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകന്‍ ആനന്ദകുമാറെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. എന്നാല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
11/03/2025 11:38 AM
2025-03-11 16:08:00