Saturday, August 1, 2026
Kerala News

ചേര്‍ത്തലയിലെ ഹോട്ടലില്‍ ഡിവൈഎഫ്‌ഐ നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

 ചേര്‍ത്തലയിലെ ഹോട്ടലില്‍ ഡിവൈഎഫ്‌ഐ നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം



മേശ തുടയ്ക്കുമ്പോള്‍ വെള്ളം വീണെന്നാരോപിച്ച് ചേര്‍ത്തലയിലെ ഹോട്ടലില്‍ ഡിവൈഎഫ്‌ഐ നേതാക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്കും എത്തി. സംഭവത്തില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ്, CPI(M) മുന്‍ ലോക്കല്‍ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകന്‍ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.

ആദ്യമായി മുന്‍ ലോക്കല്‍ സെക്രട്ടറി ഹോട്ടല്‍ ജോലിക്കാരനെ മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ജീവനക്കാരും ചേര്‍ന്ന് ഡിവൈഎഫ്‌ഐ നേതാക്കളെ മര്‍ദ്ദിച്ചു.സംഭവം സിസിടിവി ദൃശ്യങ്ങളിലുണ്ട്, ????? ഇരുകൂട്ടരും പരാതി നല്‍കിയിട്ടില്ല.

പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.സംഭവം കഴിഞ്ഞ ദിവസമാണ് നടന്നത്, ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം ചര്‍ച്ചയാകുകയാണ്.












 








Related News

Comments

No comments yet. Be the first to comment!

Leave a Comment