Thursday, July 30, 2026
Kerala News

BSNL കോ-ഓപ്പറേറ്റീവ് തട്ടിപ്പ് കേസ്; 37 കോടിയുടെ സ്വത്തുകള്‍ താത്കാലികമായി കണ്ടുകെട്ടി ED

BSNL കോ-ഓപ്പറേറ്റീവ് തട്ടിപ്പ് കേസ്; 37 കോടിയുടെ സ്വത്തുകള്‍ താത്കാലികമായി കണ്ടുകെട്ടി ED

തിരുവനന്തപുരം:  ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്‌സ് സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശക്തമായ നടപടി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 37.59 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി താത്കാലികമായി കണ്ടുകെട്ടി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായുള്ള 120-ഓളം വരുന്ന സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയ നടപടിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റവന്യൂ-രജിസ്‌ട്രേഷന്‍ അധികൃതര്‍ക്ക് ഇഡി കൈമാറിക്കഴിഞ്ഞു.  

ഏകദേശം 300 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി നടന്ന കേസിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (PMLA) അന്വേഷണം വേഗത്തിലാക്കിയിരിക്കുന്നത്. കേസില്‍ മുന്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ പങ്കുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിക്ഷേപകര്‍ നല്‍കുന്ന പണം സൊസൈറ്റിയുടെ ഔദ്യോഗിക രജിസ്റ്ററുകളില്‍ രേഖപ്പെടുത്താതെ പ്രതികള്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് നേരിട്ട് മാറ്റുകയായിരുന്നു.

സ്ഥിരനിക്ഷേപ ഇനത്തില്‍ മാത്രം 222.47 കോടി രൂപ ഉണ്ടായിരുന്നെങ്കിലും ഈ തുക സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമല്ലായിരുന്നു. ഏകദേശം 260.18 കോടി രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. താത്കാലികമായി സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഉത്തരവിന് പിന്നാലെ, പ്രതികള്‍ക്കെതിരെ വിചാരണ കോടതിയില്‍ ഉടന്‍ തന്നെ കുറ്റപത്രം (Charge-sheet) സമര്‍പ്പിക്കുന്നതടക്കമുള്ള അടുത്ത ഘട്ട നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ തീരുമാനം.

Related News

Comments

No comments yet. Be the first to comment!

Leave a Comment