Friday, July 31, 2026
Kerala News

ബിജെപി കൗണ്‍സിലര്‍ സുഗതന് അവധി നല്‍കിയ നടപടി നിയമപരമെന്ന് മേയര്‍

 ബിജെപി കൗണ്‍സിലര്‍ സുഗതന് അവധി നല്‍കിയ നടപടി നിയമപരമെന്ന് മേയര്‍


തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആറ് മാസത്തേക്ക് അവധി അനുവദിച്ച നടപടിയെ ന്യായീകരിച്ച് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. സുഗതന്‍ സമര്‍പ്പിച്ച അവധി അപേക്ഷ നിയമപരമാണെന്നും, അത് സംബന്ധിച്ച വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്നത് മേയറുടെ അധികാരപരിധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൗണ്‍സിലിലെ അംഗത്തിന്റെ അംഗത്വം സംരക്ഷിക്കേണ്ടത് മേയറുടെ ഉത്തരവാദിത്തമാണെന്നും, ഈ വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ സര്‍ക്കുലറാണ് അടിസ്ഥാനമാക്കിയതെന്നും മേയര്‍ പറഞ്ഞു. അവധി അനുവദിച്ചാല്‍ അംഗത്തിന് അയോഗ്യത ബാധകമാകില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുഗതന് ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയിലും അയോഗ്യത ഉണ്ടാകില്ലെന്ന നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും മേയര്‍ വി.വി. രാജേഷ് കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment