Friday, July 31, 2026
Kerala News

ശബരിമലയില്‍ മില്‍മ നെയ് വിതരണ ക്രമക്കേട്; ദേവസ്വം വിജിലന്‍സ് അന്വേഷണം

ശബരിമലയില്‍ മില്‍മ നെയ് വിതരണ ക്രമക്കേട്; ദേവസ്വം വിജിലന്‍സ് അന്വേഷണം


ശബരിമലയില്‍ വിതരണം ചെയ്ത മില്‍മ നെയ്യുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിക്കും. ദേവസ്വം വിജിലന്‍സ് എസ്.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സംഭവത്തില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ പങ്കുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.

ഇതിനിടെ, ശബരിമലയില്‍ ഇനി മില്‍മ നെയ് വാങ്ങേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 2026 ജനുവരിക്ക് ശേഷം മില്‍മ നെയ് വാങ്ങിയിട്ടില്ലെന്നും, നെയ്യുടെ ലഭ്യത എങ്ങനെയായാലും ഈ സീസണില്‍ മില്‍മ നെയ് വാങ്ങില്ലെന്നും ബോര്‍ഡ് അറിയിച്ചു.

അതേസമയം, മില്‍മ നെയ്യുടെ ഗുണനിലവാരത്തെക്കുറിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ക്രമക്കേടുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ബോര്‍ഡിന് ലഭിച്ചിട്ടില്ലെന്നും അറിയിച്ചു.

കൂടാതെ, 2011 മുതല്‍ 2016 വരെയുള്ള ഓഡിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഓഡിറ്റ് അദാലത്ത് സംഘടിപ്പിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment