പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ആനന്ദകുമാര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് നടപടി ശക്തമാക്കിയത്. പാതിവില പദ്ധതിയുടെ മുഖ്യ ആസൂത്രകന്‍ ആനന്ദകുമാറാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ആനന്ദകുമാര്‍ ദേശീയ ചെയര്‍മാനായ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങളാണ് തട്ടിപ്പില്‍ ഉള്‍പ്പെട്ടത്. കണ്ണൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആനന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.
തൊടുപുഴ സ്വദേശി അനന്തു കൃഷ്ണനില്‍ നിന്ന് ആനന്ദകുമാര്‍ ഓരോ മാസവും പണം കൈപ്പറ്റിയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.തന്റെ അക്കൗണ്ടില്‍ വന്ന പണം ട്രസ്റ്റിന് ലഭിച്ചതാണെന്നും അത് വ്യക്തിപരമായ വരുമാനമല്ലെന്നും അദ്ദേഹം ജാമ്യ ഹര്‍ജിയില്‍ വാദിച്ചു.
നികുതി അടച്ച പണമാണെന്നും അതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.നിലവില്‍ കേസ് കൂടുതല്‍ അന്വേഷണം തുടരുമ്പോള്‍ ആനന്ദകുമാറിന്റെ ആരോഗ്യനിലയില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment