by webdesk1 on | 03-01-2025 09:01:43 Last Updated by webdesk1
തിരുവനന്തപുരം: രമേശ് ചെന്നിത്തല കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും ശക്തനാകുന്നു. സാമുദായിക സംഘടനകളുടെ പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നത് പാര്‍ട്ടിയുടെ അധികാര സ്ഥാനത്തേക്കുള്ള രമേശ് ചെന്നിത്തലയുടെ മടങ്ങിവരവ് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ പരിപാടികളില്‍ വീണ്ടും രമേശ് ചെന്നിത്തല സജീവമാകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറുമുറുപ്പ് ആരംഭിച്ചിട്ടുണ്ട്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആര് എന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ഒന്നാം പിണറായി സര്‍ക്കാരിന് ശേഷം മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തല ഹൈക്കമാന്‍ഡ് വരെയെത്തി പിടിമുറക്കുന്നതിനിടെയാണ് യു.ഡി.എഫിന് അപ്രതീക്ഷിത തോല്‍വി ഉണ്ടാകുകയും പിണറായി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരികെയും ഉണ്ടായത്. പിന്നീട് പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ചെന്നിത്തല ഇന്‍വിസിബിളായി മാറുകയായിരുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ അധികാരമാറ്റം സാഹചര്യങ്ങള്‍ അടിമുടി മാറ്റി. അല്പമൊന്ന് വലിഞ്ഞു നിന്ന ചെന്നിത്തലയെ സൈഡാക്കിയായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാര്‍ട്ടിയില്‍ മറ്റൊരു ശക്തികേന്ദ്രമായി വളര്‍ന്നത്. ഇതിനിടെ സുധാകരനെ കടത്തിവെട്ടി സതീശന്‍ സമാന്തരമായ ശക്തികേന്ദ്രമായി.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളെല്ലാം യുഡിഎഫിനെ നയിച്ചത് സതീശനായിരുന്നു. ഓരോ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല മുന്നേറ്റം നടത്തിയതോടെ അടുത്ത മുഖ്യമന്ത്രി സതിശനായേക്കുമെന്ന സൂചനകള്‍ ഉയര്‍ന്നു. ഇതോടെ ചിത്രത്തില്‍ ഇല്ലാതിരുന്ന രമേശ് ചെന്നിത്തല പൊടുന്നനേ രംഗപ്രവേശനം ചെയ്തു.
സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായാണ് മാധ്യമങ്ങളില്‍ ചെന്നിത്തല പ്രത്യക്ഷപ്പെട്ടത്. ഒന്നാം പിണറായി സര്‍ക്കാരിനെതിരെ അര ഡസനോളം അഴിമതി ആരോപണങ്ങള്‍ ചെന്നിത്തല ഉന്നയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു പുതിയ അഴിമതി ആരോപണവും.
അവിടേയും തീര്‍ന്നില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ചെന്നിത്തല ഒപ്പം കൂട്ടി. സതീശനുമായി സൗന്ദര്യപിണക്കത്തില്‍ നില്‍ക്കുന്ന കെ.പി.സി.സി പ്രസിഡന്റിനെ തന്നെയും ചെന്നിത്തല വശത്താക്കി. മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തലയ്ക്കും യോഗ്യതയുണ്ടെന്ന് ഇവരെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. ഇതിനിടെ സാമുദായിക സംഘടനാ നേതാക്കളും ചെന്നിത്തലയ്ക്ക് പിന്തുണയുമായെത്തി.
ദീര്‍ഘനാളത്തെ പിണക്കം മറന്ന് മന്നം ജയന്തി ആഘോഷത്തില്‍ ചെന്നിത്തലയെ പെരുന്നയിലേക്ക് ക്ഷണിച്ചു. സുകുമാരന്‍ നായര്‍ അടക്കം ചെന്നിത്തലയെ പുകഴ്ത്തി പ്രസംഗിക്കുകയും ഉണ്ടായി. ഏറെക്കാലമായി യു.ഡി.എഫുമായി അകന്ന് നിന്ന വെള്ളാപ്പള്ളി നടേശനും ചെന്നിത്തലയ്ക്ക് പിന്തുണ നല്‍കി. ഇതോടെ മുന്‍പത്തേക്കാള്‍ ശക്തനായി മാറുകയായിരുന്നു ചെന്നിത്തല.
വി.ഡി. സതീശനെ മറികടന്ന് രമേശ് ചെന്നിത്തല വീണ്ടും അധികാര ഇടനാഴിയിലേക്ക് മടങ്ങി വരുമോ എന്നാണ് ഇനി കാണേണ്ടത്. പഴയ എ,ഐ ഗ്രൂപ്പുകളില്‍ മുതിര്‍ന്ന നേതാക്കള്‍ ചെന്നിത്തലയ്‌ക്കൊപ്പമുണ്ട്. യുവനിരയാണ് സതീശന്റെ ശക്തി. അവരെക്കൂടി തനിക്കൊപ്പം എത്തിക്കാനാണ് രമേശിന്റെ അടുത്ത നീക്കം. അങ്ങനെ പാര്‍ട്ടിയില്‍ ചോദ്യംചെയ്യപ്പെടാത്ത നേതാവായി അടുത്ത ടേമില്‍ മുഖ്യമന്ത്രി കസേര സ്വന്തമാക്കുകയാണ് ലക്ഷ്യം.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്