by webdesk1 on | 28-12-2024 11:38:17 Last Updated by webdesk1
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ തിരഞ്ഞെടുപ്പിനുള്ള യുദ്ധക്കളങ്ങള്‍ ചൂടുപിടിച്ചുകഴിഞ്ഞു. നേരിട്ടുള്ള ഏറ്റുമുട്ടലിന് മുന്‍പുള്ള വെല്ലുവിളികളും വാഗ്വാദങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ സര്‍ജിക്കല്‍ സ്ട്രാക്കായി അന്വേഷണ ചുരികയേറുമുണ്ട്.
ഭരണമുന്നണിയെ താഴേയിറക്കി തലസ്ഥാനത്തിന്റെ ഭരണം കൈയ്യടക്കാനാണ് ബി.ജെ.പിയുടെ പരിശ്രമം. കോണ്‍ഗ്രസും ഒട്ടും പിന്നോട്ടല്ല. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ തങ്ങളാല്‍ കഴിയുന്നത് അവരും ചെയ്യുന്നുണ്ട്. എന്നാല്‍ ആര് ആര്‍ക്കെതിരെ മത്സരിക്കുന്നു എന്ന ചോദ്യം വലിയ ആശയക്കുഴപ്പത്തിലേക്കാാണ് ഡല്‍ഹി രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ബി.ജെ.പിയെ താഴെയിറക്കാനായി രൂപം നല്‍കിയ ഇന്ത്യമുന്നണിയിലെ സഖ്യ കക്ഷികളാണ് ആംആദ്മിയും കോണ്‍ഗ്രസും. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും പോലെ ഡല്‍ഹിയില്‍ ഇന്ത്യമുന്നണിയിലുള്ള എ.എ.പിയും കോണ്‍ഗ്രസുമാണ് ഏറ്റുമുട്ടുന്നത്. ദേശീയതലത്തില്‍ ഒരേ മുന്നണിയിലെ രണ്ട് കക്ഷികള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ കുറക്കൂടി എളുപ്പമാകും.
70 സീറ്റുള്ള ഡല്‍ഹി നിയമസഭയില്‍ നിലവില്‍ ഭരണകക്ഷിയായ എഎപിക്ക് 58 സീറ്റുണ്ട്. ബി.ജെ.പിക്ക് ഏഴും. ദീര്‍ഘകാലം ഡെല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റുപോലുമില്ല. കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ പറ്റുന്ന രാഷ്ട്രീയ സാഹചര്യം നിലവില്‍ രാജ്യതലസ്ഥാനത്ത് ഇല്ലതാനും. എന്നാല്‍ ബി.ജെ.പി നിലവിലുള്ള സീറ്റ് വര്‍ധിപ്പിക്കാനുള്ള സാധ്യതകളുണ്ട്. ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതും.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴു സീറ്റും നേടി സമ്പൂര്‍ണ ആധിപത്യം നേടിയതിന്റെ ആത്മവിശ്വാസമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഇന്ത്യമുന്നണിയുടെ ഭാഗമായി എ.എ.പിയും കോണ്‍ഗ്രസും കൈകോര്‍ത്ത് മത്സരിച്ചിട്ടും ഒരു സീറ്റുപോലും നേടാനായില്ല. മാത്രവുമല്ല മുന്‍മുഖ്യമന്ത്രിയും പാര്‍ട്ടിയും കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ തന്നെ ആഴിമതി കേസില്‍ ജയിലില്‍ കഴിയേണ്ടിവന്നതും ബി.ജെ.പി തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കും.
ഇതിനിടെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ക്ഷേമ പദ്ധതികളെ കുറിച്ച് ലെഫ്. ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് വലിയ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് ഇടവരുത്തിയിരിക്കുകയാണ്. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയെ കടന്നാക്രമിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസിനെതിരെ മുന്‍ മുഖ്യമന്ത്രി ആഞ്ഞടിച്ചു. കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നുകൊണ്ട് എ.എ.പിയെ നേരിടുകയാണെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം.
കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹിളാ സമ്മാന്‍ യോജന അടക്കമുള്ള പദ്ധതികളില്‍ ലെഫ്. ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള എ.എ.പിയുടെ പദ്ധതികള്‍ നിര്‍ത്തലാക്കാനാണ് ഇരു പാര്‍ട്ടികളും ഒരുമിച്ച് നിന്ന് ശ്രമിക്കുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചു.
ഡല്‍ഹിയില്‍ ബിജെപിക്ക് നേരിട്ട് പ്രവര്‍ത്തിക്കാനുള്ള ധൈര്യമില്ല. പകരം കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ മുന്‍നിര്‍ത്തി പരാതി നല്‍കുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിയെ തടയാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ഇതാദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തിലെ സഖ്യ കക്ഷിയായ കോണ്‍ഗ്രസിനെ ബി.ജെ.പിക്കൊപ്പം ചേര്‍ത്ത് കെജ്രിവാള്‍ വിമര്‍ശനം നടത്തുന്നത്.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്