News India

ടിക്കറ്റെടുക്കാന്‍ പണമില്ലെങ്കില്‍ ഇങ്ങനെ ചെയ്യാമോ...? ട്രെയിനടിയില്‍ തൂങ്ങിപ്പിടിച്ച് യുവാവിന്റെ സാഹസിക യാത്ര: യാത്ര ചെയ്തത് 250 കിലോമീറ്റര്‍; വീഡിയോ വൈറല്‍

Axenews | ടിക്കറ്റെടുക്കാന്‍ പണമില്ലെങ്കില്‍ ഇങ്ങനെ ചെയ്യാമോ...? ട്രെയിനടിയില്‍ തൂങ്ങിപ്പിടിച്ച് യുവാവിന്റെ സാഹസിക യാത്ര: യാത്ര ചെയ്തത് 250 കിലോമീറ്റര്‍; വീഡിയോ വൈറല്‍

by webdesk1 on | 27-12-2024 06:38:35

Share: Share on WhatsApp Visits: 55


ടിക്കറ്റെടുക്കാന്‍ പണമില്ലെങ്കില്‍ ഇങ്ങനെ ചെയ്യാമോ...? ട്രെയിനടിയില്‍ തൂങ്ങിപ്പിടിച്ച് യുവാവിന്റെ സാഹസിക യാത്ര: യാത്ര ചെയ്തത് 250 കിലോമീറ്റര്‍; വീഡിയോ വൈറല്‍


ജബല്‍പുര്‍: ടിക്കെറ്റെടുക്കാന്‍ കാശില്ലെങ്കില്‍ ഇങ്ങനെ ചെയ്യാമോ? മധ്യപ്രദേശിലെ ജബല്‍പുരില്‍ ഒരു യുവാവ് നടത്തിയ അതിസാഹസിക ട്രയിന്‍ യാത്രയാണ് ഇപ്പോള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ വൈറല്‍. ട്രയ്‌ന് അടിയില്‍ ആരാലും കാണപ്പെടാതെ ചക്രങ്ങള്‍ക്കു അരികിലായി തൂങ്ങിപ്പിടിച്ച് കിടന്നുള്ള യാത്ര. അതും 250 കിലോമീറ്റര്‍. ഒടുവില്‍ അവസാന സ്‌റ്റേഷനില്‍വച്ച് പോലീസ് കയ്യോടെ പൊക്കി. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസിന്റെ സംശയം. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആര്‍പിഎഫ് അന്വേഷിച്ച് വരികയാണ്.

മധ്യപ്രദേശിലെ ജബല്‍പുരില്‍ ഡിസംബര്‍ 24 നാണ് സംഭവം. ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പ്പുരിലേക്കുള്ള പൂന്നൈ-ധനാപുര്‍ എക്സ്പ്രസിനടിയിലാണ് യുവാവ് യാത്ര ചെയ്തത്. ട്രെയിന്‍ അവസാന സ്റ്റോപ്പായ ജബല്‍പുര്‍ അതിര്‍ത്തിയോട് അടുക്കുമ്പോഴാണ് എസ് 4 കോച്ചിനടിയില്‍ തൂങ്ങിക്കിടന്ന് യുവാവ് ട്രാക്കില്‍ നിരീക്ഷണം നടത്തുകയായിരുന്ന ജീവനക്കാരുടെ കണ്ണില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഇവര്‍ ലോക്കോ പൈലറ്റിനെ വിവരമറിയിച്ചു.

നാല് മണിക്കൂറിലധികമാണ് യുവാവ് ഇത്തരത്തില്‍ ട്രെയിനിന് അടിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്തത്. ട്രെയിന്‍ നിര്‍ത്തിയ ശേഷം യുവാവിനോട് പുറത്തിറങ്ങി വരാന്‍ പറഞ്ഞു. ടിക്കറ്റെടുക്കാന്‍ പണമില്ലായിരുന്നുവെന്നും അതിനാലാണ് ട്രെയിനിനടിയില്‍ തൂങ്ങി യാത്ര ചെയ്തതെനന്നുമാണ് ചോദ്യം ചെയ്യലില്‍ റെയില്‍വെ പോലീസിനോട് യുവാവ് പറഞ്ഞത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.


Share:

Search

Recent News
Popular News
Top Trending


Leave a Comment