by webdesk1 on | 23-08-2024 07:36:38 Last Updated by webdesk1
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച് മറ്റുള്ളവരെ മിണ്ടാന്‍ അനുവദിക്കാതെ അസഹിഷ്ണുതയോടെ ആരെങ്കിലും പെരുമാറുന്നുണ്ടെങ്കില്‍ അവര്‍ പരിഷ്‌കൃത സമൂഹത്തിന്റെ ഭാഗമാകുന്നവരായിരിക്കില്ലെന്നാണ് മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ പക്ഷം. ഒരാള്‍ക്ക് പറയാനുള്ളത് അസഹിഷ്ണുത ഇല്ലാതെ കേള്‍ക്കുകയും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
പരിഷ്‌കൃത സമൂഹത്തില്‍ എല്ലായിപ്പോഴും നിയമവാഴ്ചയുണ്ടാകും. കയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന അവസ്ഥ ഉണ്ടാകില്ല. കാര്യം നേടണമെങ്കില്‍ പാര്‍ട്ടികാരന്റെയോ ഗുണ്ടയുടെയോ അടുത്ത് പേകേണ്ട സാഹചര്യമാണേല്‍ അതൊരു പരിഷ്‌കൃത സമൂഹമായിരിക്കില്ല. ആക്രമങ്ങളെ ഭയപ്പെടാതെ പേടി കൂടാതെ ജീവിക്കാന്‍ പറ്റുന്നിടമാണ് ഒരു പരിഷ്‌കൃത സമൂഹം. അതൊക്കെ നിയമവാഴ്ചയുള്ള സമൂഹത്തിലേ കാണാന്‍ സാധിക്കു. അപരിഷ്‌കൃതമാണെങ്കില്‍ അവിടെ കൊള്ളയും തീ വയ്പ്പും നടക്കുന്ന സ്ഥലമായിരിക്കും.
ഒരു സമൂഹം പരിഷ്‌കൃതമാണോ അപരിഷ്‌കൃതമാണോ എന്ന് തീരുമാനിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാമത്തേത് സ്ത്രീ പുരുഷ സമത്വമാണ്. ചില രാജ്യങ്ങളിലിപ്പോള്‍ ഒന്‍പത് വയസായി ഒരു പെണ്‍കുട്ടിയെ വരെ കല്യാണം കഴിപ്പിച്ചു കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്ന അവസ്ഥയിലേക്ക് തള്ളിവിടുന്ന രീതിയുണ്ട്. അത് അപരിഷ്‌കൃതമാണ്. അവിടെ സ്ത്രീ പുരിഷ സമത്വമില്ല.
ഇറാനില്‍ അടുത്തകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്നത് കാണുക. 1970 കളിലും അതിനു മുന്‍പുമൊക്കെ ഇറാനിലെ പെണ്‍കുട്ടികള്‍ വളരെ സന്തോഷത്തോടെ പഠിക്കാന്‍ പോകുന്ന ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അവരുടെ മുഖത്ത് ചിരിയും സന്തോഷവും കണുന്നെങ്കില്‍ അവരുടെ മുഖം മറച്ചില്ല എന്നതാണ് കാര്യം. കളര്‍ഫുള്‍ ഡ്രസൊക്കെ ഇട്ട് വളരെ ഹാപ്പിയായി അവര്‍ കോളജില്‍ പോകുന്നു, പഠിക്കുന്നു, ജോലി ചെയ്യുന്നു, വണ്ടി ഓടിക്കുന്നു.
പക്ഷെ ഇന്ന് ഇറാന്‍ അതുപോലെ പരിഷ്‌കൃതമാണോ? അതുപോലെ മറ്റു ചില രാജ്യങ്ങളിലും സ്ഥിതി മറ്റൊന്നല്ല. ഉഗാണ്ടയില്‍ ഇദി അമിന്‍ ഭരിച്ചിരുന്ന കാലത്ത് അദ്ദേഹം ചെയ്ത പ്രവര്‍ത്തികളുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ രാജ്യം ഒരു പരിഷ്‌കൃത സമൂഹമാണോ എന്ന് സംശയം തോന്നാം. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ചെയ്തുകൂട്ടുന്ന ചില കാര്യങ്ങള്‍ കാണുമ്പോള്‍ അതൊരു പരിഷ്‌കൃത സമൂഹമാണോ എന്ന് സംശയം തോന്നാം. അതുപോലെ അടുത്തകാലത്ത് ബംഗ്ലാദേശില്‍ മനുഷ്യരെയൊക്കെ കൊന്ന് കെട്ടിത്തൂക്കി നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ കാണുമ്പോഴും അതൊരു പരിഷ്‌കൃത സമൂഹം ആണോ എന്ന് സംശയം തോന്നാം.
ആന്റന്‍ ചെക്കോവ് എന്ന റഷ്യന്‍ വിശ്വവിക്യാത എഴുത്തുകാരന്‍ 1886 അദ്ദേഹത്തിന്റെ സഹോദരന് എഴുതിയ കത്തില്‍ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണങ്ങളായി എട്ട് കാര്യങ്ങള്‍ പറയുന്നുണ്ട്. മറ്റുവ്യക്തികളെ വ്യക്തികളായി ബഹുമാനിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. മറ്റുള്ളവരുടെ ജീവനയേയും സ്വത്തിനെയും ബഹുമാനിക്കുക, കടം വാങ്ങിയാല്‍ തിരികെ നല്‍കണം, എന്തെങ്കിലും നേട്ടത്തിനായി അഭിനയം പാടില്ല, സ്ഥാനമാനങ്ങള്‍ക്കോ പണത്തിനോ വേണ്ടി കള്ളം പറയുന്നതും വസ്തുതയ്ക്ക് നിരയ്ക്കാത്ത കാര്യങ്ങള്‍ പറയുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല. വീമ്പ് പറയുകയും ചെയ്യുകയും ചെയ്യാതിരിക്കുക, നീചപ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക എന്നതൊക്കെയാണ് അദ്ദേഹം കാണുന്ന പരിഷ്‌കൃത സമൂഹത്തിന്റെലക്ഷണങ്ങള്‍.
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും
വൈഷ്ണയുടെ പേര് നീക്കം ചെയ്തത് ക്രിമിനല്‍ ഗൂഡാലോചനയെന്ന് വി.ഡി. സതീശന്
കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
അടാട്ട് പഞ്ചായത്ത് പിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്; അനില്‍ അക്കര സ്ഥാനാര്‍ത്ഥിയാകും
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ എസ്ഐടി മുമ്പാകെ ഹാജരായി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്