News Kerala

രാമകൃഷ്ണനെയും പ്രിയദര്‍ശിനിയെയും പുനരാവിഷ്‌കരിച്ച് കോഴിക്കോട് ഡി.എം.ഒ ഓഫീസ്; മെഡിക്കല്‍ ഓഫിസറുടെ കസേരയില്‍ ഒരേ സമയം രണ്ട് ഡി.എം.ഒമാര്‍; വട്ടം ചുറ്റി ജീവനക്കാര്‍

Axenews | രാമകൃഷ്ണനെയും പ്രിയദര്‍ശിനിയെയും പുനരാവിഷ്‌കരിച്ച് കോഴിക്കോട് ഡി.എം.ഒ ഓഫീസ്; മെഡിക്കല്‍ ഓഫിസറുടെ കസേരയില്‍ ഒരേ സമയം രണ്ട് ഡി.എം.ഒമാര്‍; വട്ടം ചുറ്റി ജീവനക്കാര്‍

by webdesk1 on | 24-12-2024 12:29:36

Share: Share on WhatsApp Visits: 61


രാമകൃഷ്ണനെയും പ്രിയദര്‍ശിനിയെയും പുനരാവിഷ്‌കരിച്ച് കോഴിക്കോട് ഡി.എം.ഒ ഓഫീസ്; മെഡിക്കല്‍ ഓഫിസറുടെ കസേരയില്‍ ഒരേ സമയം രണ്ട് ഡി.എം.ഒമാര്‍; വട്ടം ചുറ്റി ജീവനക്കാര്‍



കോഴിക്കോട്: 1998ല്‍ പുറത്തിറങ്ങിയ അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ രംഗം അനുമസ്മരിക്കും വിധം കോഴിക്കോട്ടും ഉദ്യോഗസ്ഥരുടെ ഇഗോ ക്ലാഷ്. സിനിമയില്‍ രംഗം തഹസില്‍ദാറുടെ ഓഫീസ് ആണെങ്കില്‍ ഇവിടെ ജില്ലാ മെഡിക്കല്‍ ഓഫീസ്. കഥാപാത്രങ്ങള്‍ സ്ഥലം മാറിവന്ന ശ്രീനിവാസന്റെ രാമകൃഷ്ണനും നന്ദിനി അവതരിപ്പിച്ച പ്രിയദര്‍ശിനിയുമാണെങ്കില്‍ ഇവിടെ മുന്‍ ഡി.എം.ഒ ഡോ. എന്‍. രാജേന്ദ്രനും ഡി.എം.ഒ ആയി സ്ഥലം മാറിയെത്തിയ ഡോ. ആശ ദേവിയും.

ഇരുവരും കസേര വിട്ടുകൊടുക്കാന്‍ കൂട്ടാക്കാതെ വന്നതോടെ ഒരേ ക്യാബിനില്‍ രണ്ട് ഡി.എം.ഒമാര്‍ മുഖത്തോട് മുഖം നോക്കി ഇരിപ്പായി. യഥാര്‍ഥ ഡി.എം.ഒ ആരെന്നറിയാതെ ഫയല്‍ ഒപ്പിടാന്‍ ആരെ ഏല്‍പ്പിക്കണമെന്ന കണ്‍ഫ്യൂഷനില്‍ ജീവനക്കാരും വട്ടം ചുറ്റി. ഇന്നലെ ഉച്ചയ്്ക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള കസേര കളി ആരംഭിച്ചത്. ഇന്നും രാവിലെ ഇരുവരും ഓഫീസിലെത്തി നേര്‍ക്കു നേര്‍ ഇരിപ്പായി.

ഈ മാലം 9ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരം കോഴിക്കോട്, എറണാകുളം, കൊല്ലം, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരെയും 3 ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍മാരെയും സ്ഥലം മാറ്റി നിയമിച്ചിരുന്നു. ഇതു പ്രകാരം 10ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസറായി ഡോ. രാജേന്ദ്രനില്‍ നിന്ന് ഡോ.ആശാദേവി ചുമതലയേറ്റെടുത്തു. പിന്നീട് സ്ഥലംമാറ്റ ഉത്തരവിനെതിരെ ഡോ.രാജേന്ദ്രന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് 12ന് സ്റ്റേ ഉത്തരവ് നേടി. ആശാ ദേവി തിരുവനന്തപുരത്ത് പോയ 13ന് രാജേന്ദ്രന്‍ ഓഫിസിലെത്തി വീണ്ടും ഡിഎംഒ ആയി ചുമതലയേറ്റു. ഇതേ തുടര്‍ന്ന് ആശാദേവി അവധിയില്‍ പ്രവേശിച്ചു.

സ്റ്റേ ഉത്തരവിനെതിരെ ആശാദേവി ട്രൈബ്യൂണലിനെ സമീപച്ചു. അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കാതെ ഒരു മാസത്തിനുള്ളില്‍ പുതിയ ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് ട്രൈബ്യൂണലില്‍ നിന്ന് തനിക്ക് അനുകൂല ഉത്തരവുണ്ടെന്നറിയിച്ച് ആശാദേവി ഇന്നലെ ഓഫിസിലെത്തിയ്ത്. എന്നാല്‍ നിയമപരമായി താനാണ് ഡിഎംഒ എന്ന നിലപാടിലാണ് ഡോ.രാജേന്ദ്രന്‍.

Share:

Search

Recent News
Popular News
Top Trending


Leave a Comment