News Kerala

മുഖ്യമന്ത്രി ആണെന്നൊന്നും നോക്കിയില്ല പിണറായി വിജയനും കിട്ടി രൂക്ഷ വിമര്‍ശനം: സര്‍ക്കാരിന് ചീത്തപേര് വരുത്തിയത് ആഭ്യന്തര വകുപ്പ്; നവകേരള സദസ് വന്‍ പരാജയമായിരുന്നുവെന്നും പാലക്കാട് ഏരിയ സമ്മേളനം

Axenews | മുഖ്യമന്ത്രി ആണെന്നൊന്നും നോക്കിയില്ല പിണറായി വിജയനും കിട്ടി രൂക്ഷ വിമര്‍ശനം: സര്‍ക്കാരിന് ചീത്തപേര് വരുത്തിയത് ആഭ്യന്തര വകുപ്പ്; നവകേരള സദസ് വന്‍ പരാജയമായിരുന്നുവെന്നും പാലക്കാട് ഏരിയ സമ്മേളനം

by webdesk1 on | 23-12-2024 09:48:53

Share: Share on WhatsApp Visits: 63


മുഖ്യമന്ത്രി ആണെന്നൊന്നും നോക്കിയില്ല പിണറായി വിജയനും കിട്ടി രൂക്ഷ വിമര്‍ശനം: സര്‍ക്കാരിന് ചീത്തപേര് വരുത്തിയത് ആഭ്യന്തര വകുപ്പ്; നവകേരള സദസ് വന്‍ പരാജയമായിരുന്നുവെന്നും പാലക്കാട് ഏരിയ സമ്മേളനം



പാലക്കാട്: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമായിരുന്നു വിമര്‍ശനം ഏല്‍ക്കേണ്ടിവന്നതെങ്കില്‍ പാലക്കാട് ഏരിയാ സമ്മേളനത്തില്‍ വളഞ്ഞിട്ടാക്രമിച്ചത് സാക്ഷാല്‍ പിണറായി വിജയനെ തന്നെയായിരുന്നു. പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെ രൂക്ഷമായ ഭാഷയിലാണ് ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചത്. സര്‍ക്കാരിന് കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയത് ആഭ്യന്തര വകുപ്പാണെന്ന് പറയുക മാത്രമായിരുന്നില്ല, മുഖ്യമന്ത്രി നേതൃത്വം നല്‍കി മന്ത്രിമാരുമായി നടത്തിയ നവകേരള സദസ് സമ്പൂര്‍ണ പരാജയമായിരുന്നു എന്നുവരെ പ്രതിനിധികള്‍ വിമര്‍ശിച്ചു.

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സി.പി.എം നിര്‍ജീവമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഈ നില പിന്തുടര്‍ന്നാല്‍ അടുത്തകാലത്തൊന്നും മണ്ഡലം സി.പി.എമ്മിന് തിരികെപ്പിടിക്കാനാവില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണസമയത്ത് എന്‍.എന്‍. കൃഷ്ണദാസിന്റെ പരാമര്‍ശങ്ങള്‍ പലതും പാര്‍ട്ടിക്ക് എതിരായെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഏരിയ കമ്മിറ്റി അംഗം ഷുക്കൂര്‍ നടത്തിയ അപ്രതീക്ഷിത നീക്കം തിരിച്ചടിയായിയെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നായിരുന്നു തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രധാന ആക്ഷേപം. വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പിലുമൊക്കെ മന്ത്രിമാര്‍ക്ക് മുകളില്‍ ചിലര്‍ സൂപ്പര്‍ മന്ത്രിമാര്‍ ചമയുകയാണ്. ഇവരുടെ മേല്‍ മന്ത്രിമാര്‍ക്ക് ഒരു നിയന്ത്രണവും ഇല്ലെന്നും അക്ഷേപമുണ്ട്. മന്ത്രിയെ മറികടന്ന് തദ്ദേശ ഭരണവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിന് സ്പീക്കര്‍ എ.എന്‍. ഷംസീറിന് എതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.  

തിരുവനന്തപുരം നഗരസഭാ ഭരണത്തിനെതിരെയും വിമര്‍ശനമുണ്ട്. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ലൈഫ്ഭവന പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പലതും അശാസ്ത്രീയമാണെന്നും വിമര്‍ശനമുണ്ടായി. ക്ഷേമനിധി ബോര്‍ഡുകളില്‍ അംശാദായം അടച്ചവര്‍ക്കുളള പെന്‍ഷന്‍ 18 മാസമായി കുടിശികയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നും പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment