News India

മോദിയുടെ കുവൈറ്റ് സന്ദര്‍ശനവും പരമോന്നത ബഹുമതിയും രാഷ്ട്രീയ മത സമവാക്യങ്ങളില്‍ മാറ്റം ഉണ്ടാക്കുമോ? ഇത് രാജ്യത്തിന് അഭിമാനമാന നിമിഷം; ലോക നേതാക്കള്‍ക്കൊപ്പം മോദിയുടെ പേരും

Axenews | മോദിയുടെ കുവൈറ്റ് സന്ദര്‍ശനവും പരമോന്നത ബഹുമതിയും രാഷ്ട്രീയ മത സമവാക്യങ്ങളില്‍ മാറ്റം ഉണ്ടാക്കുമോ? ഇത് രാജ്യത്തിന് അഭിമാനമാന നിമിഷം; ലോക നേതാക്കള്‍ക്കൊപ്പം മോദിയുടെ പേരും

by webdesk1 on | 22-12-2024 08:57:48 Last Updated by webdesk1

Share: Share on WhatsApp Visits: 52


മോദിയുടെ കുവൈറ്റ് സന്ദര്‍ശനവും പരമോന്നത ബഹുമതിയും രാഷ്ട്രീയ മത സമവാക്യങ്ങളില്‍ മാറ്റം ഉണ്ടാക്കുമോ? ഇത് രാജ്യത്തിന് അഭിമാനമാന നിമിഷം; ലോക നേതാക്കള്‍ക്കൊപ്പം മോദിയുടെ പേരും


ന്യൂഡല്‍ഹി: ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ നിമിഷമായിരുന്നു കുവൈറ്റ് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഏറ്റവാങ്ങുമ്പോള്‍. രാഷ്ട്രത്തലവന്മാര്‍ക്കോ രാജ്യങ്ങളുടെ പരമാധികാരികള്‍ക്കോ വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്കോ സൗഹൃദത്തിന്റെ അടയാളമായി കുവൈറ്റ് നല്‍കുന്ന പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ലോക നേതാക്കളുടെ പട്ടികയിലേക്കാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും പേര് എഴുതി ചേര്‍ക്കപ്പെട്ടത്. കാരണം മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണും ജോര്‍ജ് ബുഷിനും ഇംഗ്ലണ്ട് രാജകുടുംബത്തിലെ ചാള്‍സ് രാജകുമാരുമാണ് ഇതിനു മുന്‍പ് ഈ ബഹുമതി ലഭിച്ചിട്ടുള്ള പ്രമുഖര്‍. 


കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹില്‍ നിന്ന് ബഹുമതി ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് എക്‌സില്‍ കുറിച്ചു. ബഹുമതി ഇന്ത്യയിലെ ജനങ്ങള്‍ക്കും ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിനുമാണ് അദ്ദേഹം സമര്‍പ്പിച്ചത്. മറ്റൊരു രാജ്യത്ത് നിന്ന് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന ഇരുപതാമത് അന്താരാഷ്ട്ര പുരസ്‌കാരമാണിത്. കഴിഞ്ഞ മാസം ഗയാനയുടെ ദി ഓര്‍ഡര്‍ ഓഫ് എക്‌സലന്‍സ് പുരസ്‌കാരവും പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു.


ഒരു അറബിരാജ്യത്തിന്റെ ഭരണാധികാരിയില്‍ നിന്ന് ആ രാജ്യത്തെ പരമോന്നത ബഹുമതി ലഭിച്ചതുവഴി ഇന്ത്യയുടെ നിലവിലെ മത, രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടവരുത്തിയേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ന്യൂനപക്ഷങ്ങളെക്കൂടി ഒപ്പം ചേര്‍ക്കാന്‍ ബി.ജെ.പി നടത്തിവരുന്ന രാഷ്ട്രീയ ശ്രമങ്ങള്‍ക്ക് മോദിയുടെ കുവൈറ്റ് സന്ദര്‍ശനവും ബഹുമതിയും കരുത്ത് നല്‍കും. പ്രത്യേകിച്ച് മുസ്‌ലീം മതവിഭാഗങ്ങള്‍ക്കിടയില്‍. മാത്രമല്ല മുസ്‌ലീം വിരുധ സമീപനം തങ്ങള്‍ക്കില്ല എന്ന് ബോധ്യപ്പെടുത്താനുമുള്ള അവസരമായും നേട്ടത്തെ ബി.ജെ.പി കാണുന്നു. 


നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റ് സന്ദര്‍ശിക്കുന്നത് എന്ന പ്രത്യേകതയും മോദിയുടെ സന്ദര്‍ശനത്തിനുണ്ട്. ശനിയാഴ്ചയാണ് പ്രധാനമന്ത്രി കുവൈറ്റിലെത്തിയത്. കുവൈറ്റിന്റെ പരമ്പരാഗത ആചാരപ്രകാരമാണ് പ്രധാനമന്ത്രിയെ സ്വീകരിച്ച് ബയാന്‍ കൊട്ടാരത്തില്‍ലേക്ക് കൊണ്ടുപോയകത്. അവിടെ വച്ചായിരുന്നു കുവൈറ്റിന്റെ പരമോന്നത ബഹുമാതി കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മോദിക്ക് സമ്മാനിച്ചത്. 


തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തവരുമായി കൂടി കാഴ്ച നടത്തി. മഹാഭാരതവും രാമായണവും അറബിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തവരും കൂവൈറ്റ് പൗരന്‍മാരുമായ അബ്ദുള്ള അല്‍ ബറൂണ്‍, അബ്ദുള്‍ ലത്തീഫ് അല്‍ നെസെഫ് എന്നിവരെയാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. രണ്ട് ഇതിഹാസങ്ങളുടെയും അറബിക് വിവര്‍ത്തനങ്ങളുടെ പ്രതികളില്‍ പ്രധാനമന്ത്രി ഒപ്പിടുകയും ചെയ്തു.


രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അറബിക് വിവര്‍ത്തകരെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും. രണ്ടു ഇതിഹാസങ്ങളും അറബിയില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ഇരുവരുടെയും പരിശ്രമം അഭിനന്ദാര്‍ഹമാണെന്നും ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആഗോള ജനപ്രീതി ഉയര്‍ത്തി കാട്ടുകയാണെന്നും മോദി എക്‌സില്‍ പങ്കുവച്ച പോസ്റ്റിലൂടെ പറഞ്ഞു.


തുടര്‍ന്ന് ഇന്ത്യന്‍ തൊഴിലാളികളുടെ ലേബര്‍ ക്യാമ്പിലും മോദി എത്തി. കുവൈത്തിന്റെ വികസനത്തിന് ഇന്ത്യന്‍ ജനത നല്‍കിയ സംഭാവനകളെ പ്രശംസിച്ചു. മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമര്‍ശിച്ച മോദി കുവൈത്തിനെ നന്ദി അറിയിച്ചു. ലോകത്തിന്റെ വളര്‍ച്ചയുടെ എഞ്ചിനായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുപിഐ പേമെന്റ് കുവൈത്തില്‍ നടപ്പാക്കുന്ന കാര്യത്തിലും പ്രഖ്യാപനം നടത്തി. കുവൈത്തിനുള്‍പ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നല്‍കാന്‍ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment