News International

റഷ്യന്‍ നഗരമായ കാസനില്‍ 9/11 ഭീക്രമണത്തിന് സമാനമായി യുക്രൈന്റെ ആക്രമണം: ഡ്രോണ്‍ ഇടിച്ചു കയറ്റിയത് ജനവാസമുള്ള ആറ് ബഹുനില്ല കെട്ടിടങ്ങളിൽ; ആക്രമണം യുദ്ധം അവസാനിപ്പിക്കുന്നുവെന്നു പുടിൻ പ്രഖ്യാപിച്ചതിന് പിന്നാലെ

Axenews | റഷ്യന്‍ നഗരമായ കാസനില്‍ 9/11 ഭീക്രമണത്തിന് സമാനമായി യുക്രൈന്റെ ആക്രമണം: ഡ്രോണ്‍ ഇടിച്ചു കയറ്റിയത് ജനവാസമുള്ള ആറ് ബഹുനില്ല കെട്ടിടങ്ങളിൽ; ആക്രമണം യുദ്ധം അവസാനിപ്പിക്കുന്നുവെന്നു പുടിൻ പ്രഖ്യാപിച്ചതിന് പിന്നാലെ

by webdesk1 on | 21-12-2024 07:48:16

Share: Share on WhatsApp Visits: 54


റഷ്യന്‍ നഗരമായ കാസനില്‍ 9/11 ഭീക്രമണത്തിന് സമാനമായി യുക്രൈന്റെ ആക്രമണം: ഡ്രോണ്‍ ഇടിച്ചു കയറ്റിയത് ജനവാസമുള്ള ആറ് ബഹുനില്ല കെട്ടിടങ്ങളിൽ; ആക്രമണം യുദ്ധം അവസാനിപ്പിക്കുന്നുവെന്നു പുടിൻ പ്രഖ്യാപിച്ചതിന് പിന്നാലെ


മോസ്‌കോ: യുദ്ധം അവസാനിപ്പിക്കാൻ തയാറാണെന്നു റഷ്യൻ പ്രസിഡന്റ്‌ വ്‌ലാഡിമീർ പുടിൻ പ്രഖ്യാപിച്ചു ദിവസങ്ങൾ മാത്രം പിന്നിടുന്നതിനിടെ റഷ്യന്‍ നഗരമായ കാസനില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. 2001 സെപ്റ്റംബർ 11 ന് ഭീകരവാദികൾ അമേരിക്കയിലെ വേൾഡ്ട്രേഡ് സെന്ററിൽ നടത്തിയ 9/11 ഭീക്രമണത്തിന് സമാനമായ ആക്രമണമാണ് യുക്രൈനും നടത്തിയത്. കാസനിലെ ബഹുനില കെട്ടിടങ്ങളിലേക്ക്‌ യുക്രൈന്‍ ഡ്രോണ്‍ ഇടിച്ചുകയറുന്ന വീഡിയോ റഷ്യന്‍ മാധ്യമങ്ങള്‍ തന്നെ പുറത്തുവിട്ടു. 


കാസനിലെ ബഹുനില കെട്ടിടത്തിലേക്ക് ഒരു ഡ്രോൺ ഇടിച്ചു കയറി തീ ഗോളമായി മാറുന്നതിനു വീഡിയോ ദൃശ്യത്തിലുള്ളത്. കാസനില്‍ യുക്രൈന്റെ എട്ട് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. കസാനിലെ ആറ് കെട്ടിടങ്ങളിലാണ് എട്ട് ഡ്രോണുകൾ ഇടിച്ച് ഇറക്കിയത്. ആറും ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളാണ്. ഒരു ഡ്രോണ്‍ വ്യാവസായിക മേഖലയിലും പതിച്ചു. ഒരു ഡ്രോണ്‍ വെടിവെച്ചിട്ടതായും കാസന്‍ ഗവര്‍ണര്‍ അറിയിച്ചു. 


ആക്രമണത്തില്‍ എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. കെട്ടിടങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചു.  ആക്രമണത്തിന് പിന്നാലെ കസാൻ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. മോസ്കോയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ കിഴക്കായാണ് കസാൻ സ്ഥിതി ചെയ്യുന്നത്.

 

വെള്ളിയാഴ്ച രാത്രി യുക്രൈയ്നിലെ കീവിലും മറ്റ് നഗരങ്ങളിലും റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. യുക്രൈയ്നിയൻ നഗരങ്ങളിൽ റഷ്യ 60 ഡ്രോണുകളുടെയും അഞ്ച് ബാലിസ്റ്റിക് മിസൈലുകളുടെയും ആക്രമണം നടത്തിയതായി യുക്രൈയ്ൻ സേന പറഞ്ഞു. കുർസ്ക് മേഖലയിൽ യുക്രൈയ്ൻ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ മരിക്കുകയും പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ‌വെള്ളിയാഴ്ചയും യുക്രെയ്ൻ റഷ്യൻ ന​ഗരങ്ങളിലേക്ക് മിസൈൽ ആക്രമണം നടത്തിയിരുന്നു. നേരത്തെ കീവിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു.

Share:

Search

Recent News
Popular News
Top Trending


Leave a Comment