News India

മോദിയുടെ കുവൈറ്റ് സന്ദര്‍ശനം രാജ്യത്തിന്റെ വാണിജ്യ, പ്രതിരോധ മേഖലയ്ക്ക് കുതിപ്പേകും; നാലു പതിറ്റാണ്ടിനു ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം

Axenews | മോദിയുടെ കുവൈറ്റ് സന്ദര്‍ശനം രാജ്യത്തിന്റെ വാണിജ്യ, പ്രതിരോധ മേഖലയ്ക്ക് കുതിപ്പേകും; നാലു പതിറ്റാണ്ടിനു ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം

by webdesk1 on | 21-12-2024 01:04:58

Share: Share on WhatsApp Visits: 61


മോദിയുടെ കുവൈറ്റ് സന്ദര്‍ശനം രാജ്യത്തിന്റെ വാണിജ്യ, പ്രതിരോധ മേഖലയ്ക്ക് കുതിപ്പേകും; നാലു പതിറ്റാണ്ടിനു ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം



ന്യൂഡല്‍ഹി: നാല് പതിറ്റാണ്ടിനു ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനം ഏറെ പ്രാധാന്യത്തോടെയാണ് രാജ്യം കാണുന്നത്. ജനസംഖ്യയില്‍ 21 ശതമാനം ഇന്ത്യക്കാരുള്ള കുവൈറ്റില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് 40 വര്‍ഷം കാത്തിരിക്കേണ്ടി വന്നു എന്നതും സന്ദര്‍ശനത്തിന്റെ പ്രത്യേകതയാണ്. ഇന്നും നാളെയുമായുള്ള കുവൈത്ത് സന്ദര്‍ശനത്തില്‍ വാണിജ്യ പ്രതിരോധമേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം ചര്‍ച്ച ചെയ്യും. 


1981ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇതിനു മുന്‍പു കുവൈത്ത് സന്ദര്‍ശിച്ചത്. കുവൈത്തിലെ ലേബര്‍ ക്യാംപും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളുടെ ക്ഷേമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. 10 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ കുവൈത്തിലുണ്ട്. അവിടത്തെ തൊഴില്‍ വിഭാഗത്തിന്റെ 30 ശതമാനവും ഇന്ത്യക്കാരാണ്. 


വാണിജ്യ, വ്യാപാര രംഗത്ത് കുവൈത്തും ഇന്ത്യയും തമ്മില്‍ ഏറെ ശക്തമായ ബന്ധമുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1047 കോടി ഡോളറിന്റെ ഇടപാടുകളാണു കഴിഞ്ഞ സാമ്പത്തികവര്‍ഷമുണ്ടായത്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ മൂന്ന് ശതമാനം കുവൈത്തില്‍ നിന്നാണ്. വാണിജ്യം, നിക്ഷേപം, വിദ്യാഭ്യാസം, സുരക്ഷ, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പങ്കാളിത്തം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment