by webdesk1 on | 19-12-2024 09:14:04 Last Updated by webdesk1
കൽപ്പറ്റ: കേരളത്തിലുണ്ടായ ദുരന്തഘട്ടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ പ്രതിഫലം ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം കത്ത് നല്‍കിയത് എന്ത് മാനസികാവസ്ഥയാണെന്ന് ഹൈക്കോടതി ചോദിച്ചു 24 മണിക്കൂർ തികയും മുൻപേ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരോട് കുടിശിക അടക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള കെ.എസ്.എഫ്.ഇ. പ്രതിഫലം നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു സർക്കാർ കോടതിയെ സമീപിച്ചപ്പോൾ ഒരു സമയ ഇളവും നൽകാതെ അടിയന്തിരമായി പണം അടക്കണമെന്നാണ് കെ.എസ്.എഫ്.ഇയുടെ നോട്ടീസ്.
മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചൂരൽമല സ്വദേശികളായ സൗജത്ത് , മിന്നത്ത് എന്നിവർക്കാണ് കെ.എസ്.എഫ്.ഇയിൽ നിന്നും നോട്ടീസ് കിട്ടിയത്. നിലവിൽ എല്ലാം നഷ്ടമായി താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങൾ കഴിയുന്നത്. ജീവിക്കാൻ പണം ഇല്ലാത്ത ദുരിതത്തിൽ കഴിയുമ്പോഴാണ് കരുണയില്ലാതെയുള്ള കെ.എസ്.എഫ്.ഇയുടെ നടപടി.
ദുരിത ബാധിതരിൽ നിന്നും ഇ.എം.ഐ അടക്കം പിടിക്കരുതെന്ന് സർക്കാരിന്റെ നിർദ്ദേശം ഉണ്ട്. ഇതിനിടെയാണ് കെ.എസ്.എഫ്.ഇയുടെ നടപടി. നിലവിലെ സാഹചര്യത്തിൽ പണം അടക്കാൻ നിർബന്ധിക്കരുതെന്നാണ് ഇവരുടെ ആവശ്യം.
വയനാട് ഉൾപ്പടെ കേരളത്തിലുണ്ടായ ദുരന്തഘട്ടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിങ് നടത്തിയതിന്റേതടക്കം പ്രതിഫലം ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം കത്ത് നല്‍കിയതിനെ ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇത് എന്ത് തരം മാനസികാവസ്ഥയാണെന്നാണ് ഹൈക്കോടതി ചോദിച്ചത്. എയര്‍ലിഫ്റ്റിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ബില്‍ എന്താണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലച്ചില്‍ സഹായം നല്‍കേണ്ടതിന് പകരം പഴയ ബില്ലുകളെല്ലാം എവിടെ നിന്ന് കൊണ്ടു വരുന്നുവെന്നതെന്നും കോടതി ചോദിച്ചു.
മുമ്പ് നടത്തിയ എയര്‍ ലിഫ്റ്റിങ്ങിന്റെയടക്കം 132.61 കോടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ കത്തില്‍ സാവകാശം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. 2021 മെയ് വരെ നടത്തിയ എയര്‍ ലിഫ്റ്റിങിന്റെ ബില്‍ അടക്കുന്നതില്‍ കേന്ദ്രം സാവകാശം അനുവദിച്ചാല്‍ 181 കോടിയോളം രൂപ ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനിടെയാണ് സർക്കാരിന്റെ തന്നെ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനം കുടിശിക ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ടു ദുരന്തബാധിതർക്ക് നോട്ടീസ് അയച്ചത്.