by webdesk1 on | 19-12-2024 07:50:36 Last Updated by webdesk1
തിരുവനന്തപുരം: സംസ്ഥാനത്തു വാഹനാപകടങ്ങൾ കുറക്കുന്നതിനും റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി കോടികൾ മുടക്കി സ്ഥാപിച്ച എ.ഐ ക്യാമറകൾ ഉദ്ദേശ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെ വീണ്ടും കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയിടുകയാണ് സർക്കാർ. നേരത്തെ സർക്കാർ ചിലവിൽ ഗതാഗത വകുപ്പായിരുന്നു ക്യാമറകൾ സ്ഥാപിച്ചതെങ്കിൽ ഇത്തവണ സ്വന്തം ചിലവിൽ പോലീസ് നേരിട്ടാണ് എ.ഐ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച 675 നിര്‍മിതബുദ്ധി ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. എ.ഐ ക്യാമറകൾ ഇല്ലാത്ത ഇടങ്ങളിലായിരിക്കും പുതിയ ക്യാമറകൾ വരിക. സംസ്ഥാനത്തു അതിതീവ്ര ബ്ലാക്ക്സ്പോട്ടുകളായി കണക്കാക്കിയിട്ടുള്ള 374 സ്പോട്ടുകള്‍ക്ക് മുന്‍ഗണന നല്‍കും. ഈ ക്യാമറകൾ പോലീസ് കൺട്രോൾ റൂമിൽ നിന്ന് നിയന്ത്രിക്കും. കേസ് എടുക്കുന്നതും നോട്ടീസ് അയക്കുന്നതും ഇവിടെ നന്നാകും.
എ.ഐ. ക്യാമറകളുടെ എണ്ണം കൂട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ നല്കിയ ഉപകരാറുകള്‍ വിവാദമായതോടെ പദ്ധതി വിപുലീകരിക്കാനുള്ള നീക്കം മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസ് നേരിട്ട് ക്യാമറ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നത്.
വിവാദങ്ങളുണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ എ.ഐ. ക്യാമറ സംവിധാനം വിജയകരമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍. അപകടമരണനിരക്കില്‍ കുറവുണ്ടായി. 165 കോടിയാണ് ക്യാമറകള്‍ക്ക് ചെലവായത്. ആദ്യവര്‍ഷം പിഴയായി 78 കോടി രൂപ ലഭിച്ചു. 428 കോടി രൂപ പിഴചുമത്തിയിട്ടുണ്ട്. കെൽട്രോനുമായുള്ള കരാർ തർക്കത്തെ തുടർന്ന് നോട്ടീസ് വിതരണം വൈകിയതാണ് പിഴക്കുടിശ്ശിക കൂട്ടിയത്.
കഴിഞ്ഞിടെ സർക്കാർ കെൽട്രോണിന് പണം നൽകിയതോടെ നിയമലംഘനത്തിനുള്ള നോട്ടീസ് അയക്കുന്നത് പുനരാരംഭിച്ചിട്ടുണ്ട്. എങ്കിലും എ.ഐ അല്പം ഒന്ന് കണ്ണടച്ചതോടെ പഴയ നിലയിൽ നിയമ ലംഘനങ്ങൾ കൂടിയിട്ടുണ്ട്. പുതിയ ക്യാമറകൾ കൂടി വരുന്നത്തോടെ നിയമലംഘനങ്ങളും അപകടങ്ങളും കുറക്കണക്കുമെന്ന് പ്രതീക്ഷയിലാണ് സർക്കാരും പോലീസും.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്