News Kerala

അടുത്ത പോലീസ് മേധാവിയാകാന്‍ അജിത്കുമാര്‍: സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനം; കുഴലൂത്തുകാര്‍ക്ക് എന്തും വാരിക്കോരി നല്‍കുന്ന സര്‍ക്കാരെന്ന് ആക്ഷേപം

Axenews | അടുത്ത പോലീസ് മേധാവിയാകാന്‍ അജിത്കുമാര്‍: സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനം; കുഴലൂത്തുകാര്‍ക്ക് എന്തും വാരിക്കോരി നല്‍കുന്ന സര്‍ക്കാരെന്ന് ആക്ഷേപം

by webdesk1 on | 18-12-2024 02:50:52 Last Updated by webdesk1

Share: Share on WhatsApp Visits: 73


അടുത്ത പോലീസ് മേധാവിയാകാന്‍ അജിത്കുമാര്‍: സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനം; കുഴലൂത്തുകാര്‍ക്ക് എന്തും വാരിക്കോരി നല്‍കുന്ന സര്‍ക്കാരെന്ന് ആക്ഷേപം



തിരുവനന്തപുരം: സമീപകാലത്തായി ഏറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനു ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഐ.പി.എസ്. സ്‌ക്രീനിങ് കമ്മിറ്റി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. വാര്‍ത്ത പുറത്തുവന്നതോടെ വ്യാപകമായ വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമായി സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിറണായി വിജയനെതിരെയും ഉയരുന്നത്. 


പോലീസിലെ ക്രിമിനലെന്ന് ഭരണകക്ഷി എം.എല്‍.എ ആയിരിക്കെ പി.വി. അന്‍വര്‍ അതിരൂക്ഷ ഭാഷയില്‍ ആരോപിക്കുകയും അനധികൃത സ്വത്ത് സമ്പാദനം, തൃശൂര്‍ പൂരം കലക്കല്‍ ഉള്‍പ്പടെ നിരവധി കേസുകളില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ആളാണ് എം.ആര്‍. അജിത്കുമാര്‍. അങ്ങനെയൊരാളെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഡ.ിജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.


ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഇതുവഴി എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് പ്രതിപക്ഷം അടക്കം ചോദിക്കുന്നു. ഇതിനുള്ള മറുപടി നല്‍കേണ്ട ബാധ്യതകൂടി സി.പി.എം നേതാക്കളുടേയും ന്യായീകരണക്കാരുടേയും തലയില്‍ വന്നിരിക്കുകയാണ്. പിണറായി വിജയന്റെ ഇഷ്ടക്കാരന്‍ എന്നതുകൊണ്ട് സര്‍വീസ് ചട്ടങ്ങളും നിയമങ്ങളും ബാധകമല്ലെന്നാണോ?  അതോ, എന്ത് നിയമവിരുധ പ്രവര്‍ത്തികള്‍ ചെയ്താലും സംരക്ഷകരായി സര്‍ക്കാര്‍ ഉണ്ടാകും എന്ന സന്ദേശമാണോ നല്‍കുന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു. 


അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് അജിത് കുമാറിന് ഡി.ജി.പി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവുമുണ്ട്. 


എന്നാല്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് വിവിധ സുപ്രീംകോടതി വിധികള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റ ശുപാര്‍ശ നല്‍കിയത്. കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്‌പെന്‍ഷനില്‍ നില്‍ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ചട്ടമുള്ളൂവെന്നും ചീഫ് സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.


വിജിലന്‍സ് അന്വേഷണം നടത്തി കേസെടുത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ സ്ഥാനക്കയറ്റത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ വ്യവസ്ഥയുള്ളൂവെന്നു വിജിലന്‍സ് ഡയറക്ടറും സ്‌ക്രീനിങ് കമ്മിറ്റിയില്‍ വിശദീകരിച്ചു. അനധികൃത സ്വത്ത് ആരോപണത്തില്‍ വിജിലന്‍സ് അടുത്തുതന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നാണു വിവരം. 


എന്നാല്‍ ആര്‍എസ്എസ് കൂടിക്കാഴ്ച സ്വകാര്യമെന്ന അജിത്കുമാറിന്റെ വാദം തള്ളിയും സര്‍വീസ് ചട്ടലംഘനമെന്ന സൂചന നല്‍കിയും ഡിജിപി എസ്.ദര്‍വേഷ് സാഹിബ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വച്ചിരുന്നു. ഇപ്പോഴത്തെ പോലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് 2025 ജൂലൈ ഒന്നിന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കുക. 


Share:

Search

Recent News
Popular News
Top Trending


Leave a Comment