News India

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2034 ൽ: മുന്നിൽ കടമ്പകൾ ഏറെ; ഫെഡറലിസത്തെ തകർക്കുന്ന നീക്കമെന്ന് കോൺഗ്രസ്‌

Axenews | ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2034 ൽ: മുന്നിൽ കടമ്പകൾ ഏറെ; ഫെഡറലിസത്തെ തകർക്കുന്ന നീക്കമെന്ന് കോൺഗ്രസ്‌

by webdesk1 on | 18-12-2024 08:35:16 Last Updated by webdesk1

Share: Share on WhatsApp Visits: 65


ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2034 ൽ: മുന്നിൽ കടമ്പകൾ ഏറെ; ഫെഡറലിസത്തെ തകർക്കുന്ന നീക്കമെന്ന് കോൺഗ്രസ്‌


ന്യൂഡൽഹി: രാജ്യം ഒറ്റ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനുള്ള സുപ്രധാന ഘട്ടം കഴിഞ്ഞിരിക്കുകയാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു കഴിഞ്ഞു. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിച്ചത്. ഇനി ബിൽ പാസാവേണ്ടതുണ്ട്. ഇരു സഭകളിലും ഭൂരിപക്ഷം ഉള്ളതിനാൽ ബി.ജെ.പിക്ക് അത്‌ വലിയൊരു കടമ്പ ആയേക്കില്ല. എന്നാൽ ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള സാങ്കേതിക വശങ്ങൾ ഇതിലുള്ളതിനാലാൽ ഒട്ടേറെ പ്രയാസകരമായ കടമ്പകളാണ് മുന്നിലുള്ളത്. 


നിലവിലുള്ള തിരഞ്ഞെടുപ്പു സംവിധാനത്തിൽ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്. പല സംസ്ഥാനങ്ങളിലും പല സമയങ്ങളിൽ തിരഞ്ഞെടുപ്പുകൾ നടന്നു വരുന്നതിനാൽ അതിലൊരു ഏകീകൃത സ്വഭാവം കൊണ്ടുവരാൻ 2034 വരെ കാത്തിരിക്കേണ്ടിവരും. ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുക എന്ന 82 വകുപ്പ് (എ) ഭരണഘടനയിൽ കൂട്ടിച്ചേർക്കണം. 83 പാർലമെന്റിന്റെ കാലാവധി പറയുന്ന 83 വകുപ്പുകളിൽ മാറ്റം വരുത്തണം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ ഉണ്ടാക്കാൻ പാർലമെന്റിനു  അധികാരം നല്കുന്ന 172, 327 വകുപ്പുകൾ ഭേദഗതി ചെയ്യണം. തുടങ്ങി നാല് ഭേദഗതികൾ ഭരണഘടനയിൽ വരുത്തേണ്ടതുണ്ട്.


ഇതാണ് ബില്ലിനെ കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ എതിർക്കാനുള്ള പ്രധാന കാരങ്ങളിൽ ഒന്ന്. ഭരണഘടന അടിമുടി മാറ്റാനുള്ള ബി.ജെ.പിയുടെ അജണ്ടയുടെ ആദ്യ പടിയാണ് ഇതെന്നാണ് കോൺഗ്രസ്‌ പറയുന്നു. ഇപ്പോൾ ഇത്‌ അംഗീകരിച്ചുകൊടുത്താൽ നാളെ ഭരണഘടനയുടെ സ്വഭാവം തന്നെ മാറ്റുന്ന ഭേദഗതികൾ കൊണ്ടുവന്നാൽ ഇത്ര ശക്തമായി എതിർക്കാനുള്ള കരുത്തു നഷ്ടപ്പെടും. അതിനാൽ തന്നെ പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിനിടെയാണ് ബില്ല് ലോക്സഭയിൽ എത്തിയത്.


എങ്കിൽ തന്നെയും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാകും എന്ന കര്യത്തിൽ ഇനി തർക്കത്തിന് സാധ്യതയില്ല.  2029ൽ ലോക്‌സഭ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകും. ലോക്‌സഭയുടെ കലാവധി തീരുന്നതിന് ഒപ്പം സംസ്ഥാന നിയമസഭകളുടെയും കലാവധി തീരുന്നതായി രാഷ്ട്രപതി വിജ്ഞാപനം ഇറക്കുന്നതടക്കമുള്ളവയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടത്തിൽ നടത്തുന്നതാണ് വ്യവസ്ഥ ചെയ്യുന്നതാണ് രണ്ടാമത്തെ ബില്ല്.


നിലവിൽ 2024-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സിറ്റിങ് കഴിഞ്ഞതിനാൽ ഇനി 2029-ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആദ്യ ലോക്‌സഭാ സിറ്റിങ്ങിന്റെ നിയമനതീയതി വിജ്ഞാപനം ചെയ്യാനാകൂ. 2034-ൽ മാത്രമേ നിയമസഭയിലേക്കും പാർലമെന്റിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്താനാകുകയുള്ളുവെന്നാണ് അതിനർത്ഥം. അതായത് 2029 ന് ശേഷം വരുന്ന നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കപ്പെടും. 


രണ്ട് ഘട്ടങ്ങളായാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളും രണ്ടാം ഘട്ടത്തിൽ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പും നടക്കും. ഫലത്തിൽ 2024-നും 2028നും ഇടയിൽ രൂപീകൃതമാകുന്ന സംസ്ഥാന സർക്കാരുകൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയില്ല. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെയായിരിക്കും അവയുടെ കാലാവധി. അതിന് ശേഷം സ്വയമേവ ലോക്‌സഭാ, നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കും. 


ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കൊണ്ട് നേട്ടം ഉണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുമിച്ചായാൽ, നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാരിനും പ്രചരണവുമായി ബന്ധപ്പെട്ട ചെലവുകൾ രാഷ്ട്രീയ പാർട്ടികൾക്കും കുറയും. ഒ​റ്റ​ ​രാ​ജ്യം​ ​ഒ​റ്റ​ത്തി​ര​ഞ്ഞെ​ടു​പ്പി​ന് ​പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ൽ​ ​സ​മ​വാ​യ​മാ​യാ​ലും​ ​ത​യ്യാ​റെ​ടു​പ്പി​ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ചോ​ദി​ച്ചേ​ക്കും. 


അതേസമയം നിയമം പ്രായോ​ഗികമല്ലെന്ന വാദം ഒരു വശത്ത് ഉയർന്ന് വരുന്നു. അതിൽ പ്രധാനമായി ചൂണ്ടിക്കാണിക്കുന്ന വിമർശനം നിയമം പ്രാബല്യത്തിൽ വരുന്നതോടെ ലോക്സഭയുടെ കാലാവധിക്കൊപ്പം നിയമസഭകളുടെ കാലാവധിയും അവസാനിക്കുന്നതാണ്. കൂടാതെ ഫെഡറിലിസത്തെ തകർക്കുന്നതാണ് ബില്ലെന്ന വിമർശനമാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്നത്.


ലോക് സഭയിലെ വോട്ടെടുപ്പിൽ ഭൂരിപക്ഷത്തിന്റെ അനുമതിയോടെയാണ് ബിൽ അവതരണം. 269 അംഗങ്ങൾ അനുകൂലിച്ചും 198 പേർ എതിർത്തും വോട്ട് ചെയ്തു. ആദ്യമായി ബില്ല് അവതരണം വോട്ടിനിട്ട് തീരുമാനിക്കേണ്ട സാഹചര്യമാണ് ഒരുങ്ങിയത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയ ബില്ല് അവതരണം കൂടിയായി ഒരു രജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് മാറി. ലോക്സഭയിൽ അവകതരിപ്പിച്ചിരിക്കുന്ന ബില്ല് വിശദമായ കൂടിയാലോചനകൾക്കായി പാർലമെന്റിന്റെ സംയുക്ത സമിതിക്ക് വിടാൻ തീരുമാനിച്ചിരിക്കുകയാണ്. 

Share:

Search

Recent News
Popular News
Top Trending


Leave a Comment