by webdesk1 on | 16-12-2024 12:54:05
ലണ്ടന്‍: നാല് തവണ പ്രീമിയര്‍ ലീഗ് കിരീടം, 2023 ലെ ക്ലബ് ചാമ്പ്യന്‍മാര്‍, ടൈറ്റിലുകള്‍ ഇങ്ങനെ വാരിക്കൂട്ടിയ ലോക ക്ലബ് ഫുട്‌ബോളിലെ രാജാക്കന്മാര്‍ക്ക് ഇതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?. സാക്ഷാല്‍ പെപ്പ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ പ്രതാപത്തില്‍ നിന്ന് വീണുടയുകയാണോ എന്ന് പോലും ഫുട്‌ബോള്‍ പ്രേമികള്‍ അടക്കം പറഞ്ഞു തുടങ്ങിയിരിക്കുന്നു. എതിരാളികളെ വരിഞ്ഞു മുറുക്കി ഇടം വലം കുത്തിച്ചു കയറുന്ന സിറ്റിയുടെ ആ പോരാട്ടവീര്യം ഇന്ന് എവിടെയോ നഷ്ടമായിരിക്കുന്നു. ലക്ഷ്യബോധ്യമില്ലാത്ത ഒരുപറ്റം പല്ലു കൊഴിഞ്ഞ സിംഹങ്ങളായി മാറിയിരിക്കുകയാണ് ഗ്വാര്‍ഡിയോളയുടെ നീലപ്പട.
തീര്‍ത്തും മോശം അനുഭവങ്ങളാണ് ഈ സീസണില്‍ ഉടനീളം മാഞ്ചസ്റ്റര്‍ സിറ്റി ഫേസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 30ന് ടോട്ടന്‍ഹാമിനോട് 2-1ന് തോറ്റ സിറ്റി പിന്നെ കരകയറാന്‍ കഴിഞ്ഞിട്ടില്ല. അതിനു ശേഷം കളിച്ച 10 മത്സരങ്ങളില്‍ ഏഴിലും തോല്‍വിയായിരുന്നു ഫലം. നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 2-0 ന് ജയിച്ചത് മാത്രമാണ് സമീപകാലത്തെ ഏക നേട്ടം. ക്രിസ്റ്റല്‍ പാലസിനോടും ചാമ്പ്യന്‍സ് ലീഗില്‍ ഫെയ്‌നൂര്‍ദിനോടും സമനില. ഫെയ്‌നൂര്‍ദിനോട് മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ ജയം കൈവിട്ട് പോയത്. സമനില വഴങ്ങേണ്ടി വന്നതിലെ നിരാശയില്‍ സ്വയം മുഖത്തും ശരീരത്തും മുറുവേല്‍പ്പിച്ച ഗ്വാര്‍ഡിയോളയേയാണ് പിന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ടത്.
ഇന്നലെ മാഞ്ചസ്റ്റര്‍ ടീമുകളില്‍ ഏറ്റുമുട്ടിയ പ്രീമിയര്‍ ലീഗില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം അവസാന മിനിറ്റുകളിലാണ് രണ്ട് ഗോള്‍ വഴങ്ങി യുണൈറ്റിനോട് സിറ്റി പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. അതും സിറ്റിയുടെ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡയത്തില്‍. സിറ്റിയുടെ പ്രതിരോധ താരം ജോസ്‌കോ ഗ്വാര്‍ഡിയോളിന്റെ വക സെറ്റ്പീസ് ഗോളിന് യൂണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ് സെറ്റ് പീസിലൂടെ തന്നെ സമനില മറുപടി നല്‍കി. ഏതാം മിനിറ്റുകള്‍ മാത്രം ഇടവേളയില്‍ മുന്നേറ്റ താരം അമാദ് ദിയാലോയുടെ സൂപ്പര്‍ ഗോളില്‍ സിറ്റി സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീണുടയുകയായിരുന്നു.
ബദ്ധവൈരികളായ സിറ്റിക്കെതിരെ നേടിയ ജയം മോശം ഫോമിലൂടെ കടന്നുപോകുന്ന യുണൈറ്റഡിനും പുതിയ പരിശീലകന്‍ റൂബന്‍ അമോറിമിനും വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. സൂപ്പര്‍താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെയും ഗെര്‍നാചോയെയും സ്‌ക്വാഡില്‍ പോലും ഉള്‍പ്പെടുത്താതെയാണ് യുണൈറ്റഡ് കളിക്കാനിറങ്ങിയത്.
ഇരു ടീമുകള്‍ക്കും ആദ്യ പകുതിയില്‍ അധികം അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. 38-ാം മിനുറ്റിലാണ് സിറ്റിയുടെ ഗോള്‍ പിറക്കുന്നത്. കോര്‍ണറില്‍നിന്നുള്ള സെറ്റ് പീസിനിടെ കെവിന്‍ ഡിബ്രൂയിനിന്റെ ഷോട്ട് അമാദ് ദിയാലോയുടെ കാലില്‍ തട്ടി ബോക്‌സിനുള്ളിലേക്ക്, ഉയര്‍ന്നുവന്ന പന്ത് ഗ്വാര്‍ഡിയോള്‍ ഹെഡ്ഡറിലൂടെ യുണൈറ്റഡിന്റെ വലയിലാക്കി. സിറ്റി നേടിയ ഒരു ഗോള്‍ ലീഡുമായാണ് ഇടവേളക്കുപിരിഞ്ഞത്.
ആദ്യ പകുതിയില്‍ യുണൈറ്റഡിന് ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല. രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. സിറ്റിയുടെ മുന്നേറ്റങ്ങളെ മികച്ച പ്രസിംഗിലൂടെ തടയാന്‍ യുണൈറ്റഡിനായി. പ്രതിരോധത്തില്‍ നിന്ന് മാറി അറ്റാക്കിംഗിലേക്കുള്ള മോഡ് ഷ്വിഫ്റ്റിംഗായിരുന്നു യുണൈറ്റഡ് പിന്നീട് നടത്തിയത്. ഇതിനിടെ ലഭിച്ച ഗോള്‍ അവസരങ്ങള്‍ യുണൈറ്റഡിന് മുതലാക്കാനായില്ല. യുണൈറ്റഡ് കൂടുതല്‍ സമയം പന്തം കൈവശം വച്ചതോടെ സിറ്റിയുടെ ഭാഗത്തുനിന്നു കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല.
സിറ്റി ഒരു ഗോളിന് വിജയമുറപ്പിച്ചുനില്‍ക്കെയാണ് യുനൈറ്റഡിന്റെ തിരിച്ചുവരവ്. ന്യൂനസിന്റെ അലക്ഷ്യമായ പാസ് തട്ടിയെടുത്ത് എഡേഴ്‌സണെയും മറികടന്ന് ബോക്‌സിലേക്ക് കുതിച്ച ദിയാലോയെ അപകടം മനസ്സിലാക്കിയ ന്യൂനസ് അമാദിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തു. റഫറിക്ക് പെനാല്‍റ്റി വിധിക്കാന്‍ ഒരു താമസവുമുണ്ടായില്ല. കിക്കെടുത്ത ബ്രൂണോ പന്ത് അനായാസം വലയിലാക്കി. 88-ാം മിനിറ്റില്‍ യുണൈറ്റഡ് മത്സരത്തില്‍ ഒപ്പമെത്തി.
അധികം വൈകാതെ 90-ാം മിനിറ്റില്‍ സിറ്റിയെ ഞെട്ടിച്ച് യുണൈറ്റഡിന്റെ രണ്ടാം ഗോളുമെത്തി. ലിസാന്‍ട്രോ മാര്‍ട്ടിനസ് നീട്ടിനല്‍കിയ പന്തിനൊപ്പം സിറ്റി ബോക്‌സിലേക്ക് ഓടിക്കയറിയ അമദ് ദിയാലോ അതിമനോഹരമായി പന്ത് സിറ്റി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇന്‍ജുറി ടൈമില്‍ സമനില ഗോളിനായി സിറ്റി കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജയത്തോടെ യുണൈറ്റഡ് 22 പോയന്റുമായി ടേബിളില്‍ 12-ാം സ്ഥാനത്തേക്ക് കയറി. സിറ്റി 16 മത്സരങ്ങളില്‍ നിന്ന് 27 പോയന്റുമായി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു.
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും
വൈഷ്ണയുടെ പേര് നീക്കം ചെയ്തത് ക്രിമിനല്‍ ഗൂഡാലോചനയെന്ന് വി.ഡി. സതീശന്
കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
അടാട്ട് പഞ്ചായത്ത് പിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്; അനില്‍ അക്കര സ്ഥാനാര്‍ത്ഥിയാകും
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ എസ്ഐടി മുമ്പാകെ ഹാജരായി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്