by webdesk1 on | 16-12-2024 07:09:52 Last Updated by webdesk1
മുംബൈ: താളത്തിന്റെയും ചാരുതയുടെയും പര്യായമായ ഇതിഹാസ തബല വിദ്വാന്‍ ഉസ്താദ് സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. മൂന്ന് പത്മ പുരസ്‌കാരങ്ങളാല്‍ ആദരിക്കപ്പെട്ട ഹുസൈന്‍ ഇന്ത്യയുടെ സമ്പന്നമായ സംഗീത പാരമ്പര്യത്തിന്റെ സാക്ഷ്യപത്രമായിരുന്നു.
1951 മാര്‍ച്ച് 9 ന് മുംബൈയിലെ സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച സാക്കിര്‍ ഹുസൈന്‍ ഇതിഹാസനായ ഉസ്താദ് അല്ലാ രാഖാ ഖാന്റെ മകനാണ്. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവ് അവനെ തബലയുടെ തബലയിലെ താളങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. തന്റെ സ്വതസിദ്ധമായ സംഗീത പ്രതിഭയ്ക്ക് അനുയോജ്യമായ അന്തരീക്ഷമായിരുന്നു മുംബൈയില്‍ സാക്കിറിനു ലഭിച്ചത്. ഏഴാം വയസില്‍ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന് പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം.
പന്ത്രണ്ടാം വയസ്സില്‍ ബോംബെ പ്രസ് ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. ഇതോടെ അസാധാരണമായ തബല വൈദഗ്ധ്യം കൊണ്ട് അദ്ദേഹം സംഗീത ലോകത്ത് തന്റെ അസാമാന്യ പ്രയാണം ആരംഭിക്കുകയായിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം കലയും കൂടെക്കൂട്ടുകയും സംഗീത വ്യവസായത്തിലെ അറിയപ്പെടുന്ന വ്യക്തിയായി സാക്കിര്‍ മാറുകയും ചെയ്തു.
ആദ്യ ആല്‍ബമായ ലിവിങ് ഇന്‍ ദ മെറ്റീരിയല്‍ വേള്‍ഡ് 1973 ലാണ് പുറത്തിറങ്ങിയത്, ഇത് സാക്കിറിന് നല്ലൊരു തുടക്കമായിരുന്നു. 1979 മുതല്‍ 2007 വരെ, അദ്ദേഹം നിരവധി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലുകളുടെയും ആല്‍ബങ്ങളുടെയും ഭാഗമായിരുന്നു. തബലയുടെ ചടുലമായ താളങ്ങളും സങ്കീര്‍ണമായ പാറ്റേണുകളും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാക്കിറിന് സാധിച്ചു.
ആറ് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറില്‍ നിരവധി പ്രശസ്ത ഇന്ത്യന്‍, അന്തര്‍ദേശീയ കലാകാരന്മാരുമായി സഹകരിക്കാനുള്ള അവസരവും സാക്കിറിന് ലഭിച്ചു. 1973 ല്‍ ഗ്രാമി അവാര്‍ഡ് നേടിയ ശക്തി എന്ന ബാന്‍ഡിന്റെ ഭാഗമായിരുന്നു സാക്കിര്‍ ഹുസൈന്‍. പൗരസ്ത്യ, പാശ്ചാത്യ സംഗീതജ്ഞരെ ഒന്നിപ്പിച്ച ഈ ബാന്‍ഡ്, ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ ജാസ്, റോക്ക് എന്നിവയുമായി സംയോജിപ്പിച്ചു കൊണ്ട് സാംസ്‌കാരിക അതിരുകള്‍ക്കപ്പുറത്തുള്ള ഒരു മാസ്മരിക ശബ്ദദൃശ്യം സൃഷ്ടിച്ചു.
1988-ല്‍ പദ്മശ്രീയും 2022-ല്‍ പദ്മഭൂഷണും 2023-ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നാല് തവണ ഗ്രാമി അവാര്‍ഡ് നേടിയ അതുല്യ പ്രതിഭയായിരുന്നു സാക്കിര്‍ ഹുസൈന്‍. മലയാളത്തില്‍ വാനപ്രസ്ഥം അടക്കമുള്ള ഏതാനും സിനിമകള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്