by webdesk1 on | 15-12-2024 07:53:12 Last Updated by webdesk1
ന്യൂഡൽഹി: ഭരണഘടനയിൽ തിരുത്തൽ വരുത്തുന്നു എന്ന് മുറവിളി കൂട്ടുന്ന കോൺഗ്രസ് തന്നെയാണ് ഭരണഘടനയെ കശാപ്പ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയെ മരവിപ്പിച്ചു രാജ്യത്ത് അടിയന്തിരാവസ്ഥ കൊണ്ടുവന്നത് കോൺഗ്രസ് ആണ്. ഭരണഘടനയോടു തീരെ ബഹുമാനമില്ലാത്തവർക്കേ അങ്ങനെ ചെയ്യാൻ കഴിയുകയുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ നിന്ന് അടിയന്തരാവസ്ഥയുടെ കറ ഒരിക്കലും മായ്ക്കാനാവില്ല. ഭരണഘടനയ്ക്ക് 25 വയസ്സ് തികഞ്ഞപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉറപ്പ് നൽകിയ അവകാശങ്ങൾ എടുത്തുമാറ്റപ്പെട്ടു. രാജ്യം ഒരു ജയിലായി മാറി.
ഒരു കുടുംബം ഭരണഘടനയെ തകർക്കാൻ ശ്രമിച്ചു. ഭരണഘടന തടസ്സമായാൽ അത് മാറ്റണമെന്നു പ്രധാനമന്ത്രിയായിരുന്ന നെഹ്റുവാണ് പ്രഖ്യാപിച്ചത്. ആറു പതിറ്റാണ്ടിനിടെ 75 തവണയാണ് ഭരണഘടന ഭേദഗതി ചെയ്തത്. ഈ ശീലത്തിന്റെ വിത്ത് പാകിയത് ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവാണ്.
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അത് തുടർന്നു. സുപ്രീം കോടതിയുടെ 1971ലെ വിധിയെ അവഗണിച്ചാണ് ഇന്ദിരാ ഗാന്ധി ജുഡീഷ്യറിയുടെ അധികാരം കുറയ്ക്കുന്നതിനും പാർലമെന്റിൽ അധികാരം കേന്ദ്രീകരിക്കുന്നതിനുമായി ഭരണഘടനയിൽ മാറ്റം വരുത്തിയത്. കോൺഗ്രസ് ഭരണഘടനയെ ഭയപ്പെടുത്താനുള്ള ആയുധമാക്കി. കോൺഗ്രസ് സ്വന്തം താൽപര്യങ്ങൾക്കായി ഭരണഘടനയിൽ മാറ്റം വരുത്തി.
ഇന്ത്യയുടെ ഐക്യത്തിന് തടസ്സമായതിനാലാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എക സിവിൽ കോഡ് നല്ലതാണ്. അംബേദ്ക്കറും ഏകസിവിൽ കോഡ് നടപ്പിലാക്കണമെന്ന നിലപാടെടുത്തു. ഭരണഘടനാ ശിൽപ്പികളുടെ ആഗ്രഹം ബിജെപി സർക്കാർ നടപ്പിലാക്കുമെന്ന് ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകവേ പ്രധാനമന്ത്രി പറഞ്ഞു.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്