by webdesk1 on | 14-12-2024 07:31:32
തിരുവനന്തപുരം: അപരന്റെ വിമർശനം സംഗീതം പോലെ ആസ്വദികാണാമെന്നു പഠിപ്പിക്കുന്ന പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവിന് പോലും ആ സഹിഷ്ണുത ഇല്ല. ഇന്നലെ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐ.എഫ്.എഫ്.കെ) ഉദ്ഘാടനവേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരേ കൂവൽ നടത്തി എന്നതിന്റെ പേരിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
റോമിയോ എം. രാജ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലായത്. ഉദ്ഘാടനവേദിയിലേക്ക് മുഖ്യമന്ത്രി നടന്നു കയറുന്നതിനിടെയാണ് സദസ്സിലിരിക്കുകയായിരുന്ന റോമിയോ കൂവിയത്.
തൊട്ടുപിന്നാലെ പോലീസ് ഇടപെട്ട് ഇയാളെ കസ്റ്റഡിയിലെടുത്ത് വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. അതേസമയം കസ്റ്റഡിയിലായ യുവാവ് ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അല്ലെന്നാണ് വിവരം. 2022-ലെ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സായിരുന്നു ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.