by webdesk1 on | 13-12-2024 01:02:11 Last Updated by webdesk1
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തു. ചിക്കാടപ്പള്ളി പോലീസാണ് അല്ലുവിനെ ജൂബിലി ഹിൽസിലെ വസതിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് പോലീസ് വാഹനത്തിൽ തന്നെ താരത്തെ ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സന്ധ്യ തിയേറ്ററിൽ പുഷ്പ 2 പ്രീമിയറിനിടെ അനുഭവപ്പെട്ട തിക്കിലും തിരക്കിലുംപെട്ട് യുവതി മരണപ്പെടുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തിയേറ്ററിലേക്ക് അല്ലു അർജുൻ വന്നപ്പോഴുണ്ടായ തിരക്കാണ് അപകടത്തിൽ കലാശിച്ചത്.
തുടർന്ന് യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ സന്ധ്യ തിയേറ്റർ മാനേജ്മെന്റ്, അല്ലു അർജുൻ, താരത്തിന്റെ സുരക്ഷാ സംഘം എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്നും ആക്ഷേപം ഉണ്ട്.
മുൻകൂട്ടി അറിയിക്കാതെ അല്ലു അർജുൻ എത്തിയതാണ് അപ്രതീക്ഷിതമായി തിക്കും തിരക്കും ഉണ്ടാകാൻ ഇടായായതെന്നാണ് പോലീസ് പറഞ്ഞത്. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ തിരക്ക് നിയന്ത്രിക്കുന്നതിന് പകരം ആളുകളെ തള്ളിമാറ്റുകയാണ് ചെയ്തത്. തുടർന്ന് തിക്കും തിരക്കും ഉണ്ടായി.
കഴിഞ്ഞ ദിവസം തനിക്കെതിരെയാ കേസ് റദ്ദാക്കണം എന്ന ആവശ്യവുമായി അല്ലു അർജുൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിയേറ്റർ ഉടമകളെയും, പോലീസിനെയും താൻ സന്ധ്യ തിയേറ്ററിലേക്ക് വരുന്ന കാര്യം നേരത്തെ വിളിച്ച് അറിയിച്ചിരുന്നുവെന്നാണ് അല്ലു ഹർജിയിൽ പറഞ്ഞത്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം ആണെന്നും നടൻ പറഞ്ഞിരുന്നു.
നേരത്തെ യുവതിയുടെ മരണത്തിലും മകന്റെ പരിക്കിലും ദുഃഖം രേഖപ്പെടുത്തി അല്ലു അർജുൻ രംഗത്ത് വന്നിരുന്നു. അപകടത്തിൽ മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്നും അല്ലു അറിയിച്ചിരുന്നു. മകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം നൽകുമെന്നും പറഞ്ഞ അല്ലു അർജുൻ കുടുംബത്തിന്റെ വേദനയിൽ താനും പങ്കുചേരുകയാണെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ഇതിനിടെയാണ് അറസ്റ്റുണ്ടായത്.
അതേസമയം അവസരം കാത്തിരുന്ന സർക്കാർ പ്രതികാരം ചെയ്യുകയാണെന്ന് വ്യാഖ്യാനങ്ങളും അറസ്റ്റിനു പിന്നാലെ ഉയർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിനെതിരെ അല്ലു അർജുൻ പ്രസ്താവന നടത്തിയിരുന്നു. ഇതോടെ അല്ലു അർജുൻ കോൺഗ്രസ് നേതാക്കൾക്ക് അപ്രിയനായി. അല്ലു അർജുനെതിരെ ഒരു അവസരം കാത്തിരിക്കുന്നതിനിടെയാണ് പുഷ്പ 2 വിവാദം വീണു കിട്ടിയത്.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്