by webdesk1 on | 12-12-2024 04:21:12 Last Updated by webdesk1
പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് അപടകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ലോറിക്കടിയില്‍ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. അപകടം നടന്നയുടനെ തന്നെ നാട്ടുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പോലീസും സ്ഥലത്തെത്തി. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാര്‍ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നു.