by webdesk1 on | 12-12-2024 02:38:02
കൊച്ചി: പ്രതിപക്ഷ സ്ഥാനം നഷ്ടമായ ശേഷം ലൈം ലൈനില്‍ ഉണ്ടാകാതിരുന്ന രമേശ് ചെന്നിത്തല സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനയാണ് ഇന്നലെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഉന്നയിച്ച അഴിമതി ആരോപണം. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് 16 ഓളം അഴിമിതി ആരോപണങ്ങളുമായി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ചെന്നിത്തല. എന്നാല്‍ വി.ഡി. സതീശന്റേയും കെ.സുധാകരന്റേയും വരവോടെയാണ് അദ്ദേഹം സൈഡ് ലൈന്‍ ചെയ്യപ്പെട്ടു. ഇതോടെ അടുത്ത യുഡിഎഫ് മുഖ്യമന്ത്രിയെന്ന സാധ്യത പതിയെ പതിയെ രമേശിന് ഇല്ലാതായി. കാര്യങ്ങള്‍ ഏറെക്കുറെ കൈവിട്ടുപോയി എന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയതോടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും എതിരെ അഴിമതി ആരോപണങ്ങളുമായി ചെന്നത്തല സജീവമാകുന്നത്.
സംസ്ഥാന സര്‍ക്കാരിന്റ അനുമതിയോടെ സ്വകാര്യ മേഖലയില്‍ നിര്‍മിച്ച ചെറുകിട ജലവൈദ്യുത പദ്ധതിയായ മണിയാര്‍ ചെറുകിട ജലവൈദ്യുതപദ്ധതിയുടെ കരാര്‍ കെ.എസ്.ഇ.ബിയുടെ എതിര്‍പ്പ് മറികടന്ന് കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡിന് കരാര്‍ നീട്ടിനല്‍കാനുള്ള നീക്കത്തില്‍ അഴിമതി ഉണ്ടായിട്ടുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവര്‍ ഹൗസും ഉള്‍പ്പെടുന്ന പദ്ധതി കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡ്, മുരുഗപ്പ ഗ്രൂപ്പും ചേര്‍ന്ന് ബിഒടി അടിസ്ഥാനത്തിലാണ് നിര്‍മിച്ചത്. നായനാര്‍ സര്‍ക്കാര്‍ 30 വര്‍ഷത്തേക്ക് നല്‍കിയ കരാര്‍ ഈ ഡിസംബര്‍ 30 ന് അവസാനിക്കും.
എന്നാല്‍ കരാര്‍ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നില്‍ അഴിമതിയെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുന്‍പ് നോട്ടീസ് നല്‍കി പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ കാര്‍ബൊറണ്ടം ഗ്രൂപ്പിനായി സര്‍ക്കാര്‍ കള്ളകളി നടത്തുകയാണെന്നും ചെന്നിത്തല ആരോപിക്കുന്നു. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അവസരം നല്‍കിയത്.
2018 ലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും മണിയാറില്‍ ഉണ്ടായിട്ടില്ലെന്നും. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ കമ്പനിക്ക് ഇന്‍ഷുറന്‍സിന് അപേക്ഷിക്കാമല്ലോ എന്നും ചെന്നിത്തല ചോദിക്കുന്നു. വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. കമ്പനിക്ക് കരാര്‍ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ച് പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
1990ല്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്തിയത് പ്രകാരമാണ് നദീജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അനുമതി നിശ്ചിത വ്യവസ്ഥകളോടെ സ്വകാര്യസ്ഥാപനത്തിന് നല്‍കിയത്. 22 കോടിരൂപ ചെലവഴിച്ചാണ് മണിയാറിലെ മൂന്ന് ജനറേറ്ററുകളോടുകൂടിയ ജലവൈദ്യുത പദ്ധതി കാര്‍ബോറാണ്ടം മുരുഗപ്പ ഗ്രൂപ്പ് സ്ഥാപിച്ചത്. 12 മെഗാവാട്ടാണ് പ്രതിദിന ഉത്പാദനം. 20 കോടി രൂപയുടെ വൈദ്യുതിയാണ് പ്രതിവര്‍ഷം ഉത്പ്പാദിപ്പിക്കുന്നത്. പ്രതിവര്‍ഷം 36 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ നിലയത്തിനുണ്ട്. നിലവില്‍ കെഎസ്ഇബി യുടെ ട്രാന്‍സ്മിഷന്‍ ലൈനുകളിലൂടെ കൊച്ചിയിലെ കാര്‍ബോറാണ്ടം ഫാക്ടറിയിലേക്കാണ് വൈദ്യുതി കൊണ്ടുപോകുന്നത്.
വോട്ട് ചെയ്ത് പുറത്തിറങ്ങിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു
കുറ്റ്യാടിയില്‍ വോട്ടര്‍ അറിയാതെ പോസ്റ്റല്‍ വോട്ട് ചെയ്തെന്ന് ആരോപണം
കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
ഭരണമാറ്റം അനിവാര്യമെന്ന് കെ സി വേണുഗോപാല്‍
കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് ശശി തരൂര്‍
2029ല്‍ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം; പ്രധാനമന്ത്രി
പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കാന്‍ ശ്രമം; തനിക്കെതിരെയുള്ളത് വ്യാജ പ്രചരണമെന്ന് ശോഭ സുരേന്ദ്രന്
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും; ബിജെപി നിര്‍ണ്ണായകമാകുമെന്ന് സുരേഷ് ഗോപി
വനിതാ സംവരണ ബില്‍: ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്