by webdesk1 on | 12-12-2024 08:02:18
തൃശൂര്‍: ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് കേരളത്തില്‍ കളിക്കാന്‍ നൂറു കോടി ചിലവഴിക്കുന്നവര്‍ സംസ്ഥാനത്തെ നാടക കലാകാരന്മാര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് രൂക്ഷ വിമര്‍ശനവുമായി സി.പി.എം അനുഭാവിയായ നാടക കലാകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ വര്‍ഷം തോറും നടത്തിവരുന്ന അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പ്രമുഖ നാടക പ്രവര്‍ത്തകന്‍ ദീപന്‍ ശിവരാമന്‍ ഫേസ്ബുക്കില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കുറിപ്പിട്ടത്.
നാടകക്കാരെല്ലാം പാര്‍ട്ടിക്കാരായതു കൊണ്ട് സംഗതി സമാധാനമായി പോയിക്കൊള്ളും എന്ന് നമ്മടെ സര്‍ക്കാരിന് അറിയാമെന്ന് മുഖ്യമന്ത്രിയേയും സാംസ്‌കാരിക മന്ത്രിയേയും ട്രോളിക്കൊണ്ട് അവസാനിക്കുന്ന പോസ്റ്റില്‍, നാടക പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികളേക്കുറിച്ചും സര്‍ക്കാരിന്റെ പിന്തുണ ഇല്ലായ്മയേക്കുറിച്ചുമൊക്കെയാണ് പറയുന്നത്. സംഗീത നാടക അക്കാദമിയില്‍ സിനിമക്കാരെ പതിവായി അവരോധിക്കുന്നതിനെതിരെയും വിമര്‍ശനമുണ്ട്.
ദീപന്‍ ശിവരാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...
അന്തര്‍ദേശീയ നാടകോത്സവം നിറുത്തിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് ശക്തമായി പ്രതിഷേധിക്കുന്നു. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധികള്‍ ഉള്ളത് കൊണ്ടാണ് ഇന്ത്യയുടെ തന്നെ അഭിമാനമായ അന്തദേശീയ നാടക ഫെസ്റ്റിവല്‍ നിറുത്തന്നത് അല്ലെങ്കില്‍ നീട്ടിവെക്കുന്നത് എന്ന ന്യായം പറയുമ്പോള്‍ നിങ്ങള്‍ എത്ര പണമാണ് കേരളത്തില്‍ നടത്താന്‍ പോവുന്ന അര്‍ജന്റീനയുടെ ഫുട്‌ബോള്‍ മാമാങ്കത്തിന് ചിലവിടാന്‍ പോകുന്നത് എന്ന് ഞങ്ങളോട് പറയണം. തലസ്ഥാന നഗരിയില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടത്തിയ ഓണാഘോഷ മാമാങ്കത്തിന് നിങ്ങള്‍ ചിലവിട്ട തുകയെത്ര എന്ന് പറയണം.
കേരളത്തില്‍ ഏറ്റവും സാമൂഹിക പ്രതിബദ്ധത കാണിച്ചിട്ടുള്ള കലാകാരന്‍മാര്‍ നാടകരാണെന്നുള്ളത് ചരിത്രമാണ്. എന്നിട്ടും ഇവിടത്തെ മാറിവരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവര്‍ക്കു ഒരുകാലത്തും ഒരു ചുക്കും കൊടുത്തിട്ടില്ല. ഇവിടെ നാടകക്കാര്‍ നിലനില്‍ക്കുന്നതും നാടകങ്ങള്‍ ഉണ്ടാകുന്നതും അവരുടെ സ്വയപ്രയത്‌നത്താല്‍ മാത്രമാണ്.
കേരളത്തില്‍ അന്തര്‍ദേശീയ നാടകോത്സവം ഉണ്ടായിവന്നത് ഇവിടെ പണിയെടുക്കുന്ന നാടകക്കാരന്‍ അത്തരമൊരു ഫെസ്റ്റിവല്‍ ഉണ്ടാക്കിയെടുക്കാന്‍, അതില്‍ പങ്കെടുക്കാന്‍ പ്രാപ്തമാകുന്ന വിധം സ്വയം പ്രയത്‌നത്താല്‍ വളര്‍ന്നു വന്നത് കൊണ്ടാണ്. കേരളത്തിലുള്ള നാടകക്കാര്‍ക്കു അഭിമാനത്തോടെ ഒത്തുചേരാവുന്ന പ്രധാനമേറിയ ഇടമാണ് ഇറ്റ്‌ഫോക്. ആയതുകൊണ്ട് തന്നെ ഈ ഫെസ്റ്റിവല്‍ നിറുത്തുന്നത് വഴി നിങ്ങള്‍ ചെയ്യുന്നത് വലിയ ധിക്കാരവും അനീതിയുമാണ്.
നാടകം കൊണ്ടും നാടകക്കാരെ കൊണ്ടും സര്‍ക്കാരിന് എന്ത് ഗുണം എന്നാലോചിക്കുന്നുണ്ടാകും? സിനിമ താരത്തിന്റെ കൂടെ നിന്ന് കുടുംബ സമേതം സെല്‍ഫി എടുക്കാന്‍ തിക്കും തിരക്കുമിട്ടു കയ്യും കാലും ഒടിക്കുന്ന രാഷ്ട്രീയക്കാരന്‍ കേരള സംഗീത നാടക അക്കാഡമി നടത്താന്‍ സിനിമാനടി നടന്മാരെ നമുക്ക് ഏര്‍പ്പാടാക്കി തരുന്ന നാടാണ്.
അല്പരും, അജ്ഞരും അഭിമാന രഹിതരുമായ ആളുകള്‍ ഇവരുടെ പിന്നാലെ ഇരന്നു നടന്നു കലയുടെ പേരില്‍ നീക്കി വച്ചിട്ടുള്ള ഇത്തിരിപ്പോന്ന കസേരകളില്‍ കയറി ഇരുന്നു, കലാകാരന്മാര്‍ക്കായി പണിതിട്ടുള്ള സ്ഥാപനങ്ങളുടെ ഗേറ്റ് അടച്ചു താക്കോല്‍ കഴുത്തില്‍ ഇട്ടു ഗമയില്‍ പ്രമാണിമാരായി നടക്കുന്ന നാട്. അത്തരം വഷളന്മാര്‍ക്ക് എന്ത് അന്തര്‍ദേശീയ നാടകോത്സവം!
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നേരാം വണ്ണം നടത്തികൊണ്ടുപോയിരുന്ന ഒരു നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ ഉണ്ടായിയുരുന്നു. അന്ന് അത് നിറുത്തി കളഞ്ഞത് ഇതേ ന്യായം പറഞ്ഞു തന്നെയായിരുന്നു. ഇപ്പോഴിതാ ലോകത്തിലെ ഒന്നാം തരം നാടക ഫെസ്റ്റിവലുകളില്‍ ഒന്നായ ഇറ്റ്‌ഫോക്കും.
നാടകക്കാരെല്ലാം പാര്‍ട്ടിക്കാരായതു കൊണ്ട് സംഗതി സമാധാനമായി പോയിക്കൊള്ളും എന്ന് നമ്മടെ സര്‍ക്കാരിന് അറിയാം. ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താടാ കോണ്‍ഗ്രെസെ എന്ന പഴയ മുദ്രാവാക്യമാണ് ഓര്‍മ്മവരുന്നത്. ഈ ഭോഷ്‌കു ഇനിയും എത്ര നാള്‍ കേരളത്തിലെ മൂല്യബോധമുള്ള നാടകക്കാര്‍ കാണണം!.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്