by webdesk1 on | 12-12-2024 07:32:48 Last Updated by webdesk1
സൂറിച്ച്: ലോക ഫുട്‌ബോള്‍ ആരവങ്ങള്‍ യുറോപ്പില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും പശ്ചിമേഷ്യന്‍ മേഖലകളിലേക്ക് വ്യാപിച്ചു തുടങ്ങിയിട്ട് ഏറെക്കാലമൊന്നുമായിട്ടില്ല. എങ്കിലും ഖത്തര്‍ ലോകകപ്പോടെ വലിയൊരു ഉണര്‍വ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഫുട്‌ബോളിന് ഉണ്ടാക്കാനായിട്ടുണ്ട്. ചരിത്രത്തിലെ എറ്റവും മികച്ച സംഘാടനമെന്ന് വിശേഷിപ്പിച്ച ഖത്തര്‍ ലോകകപ്പ് നടന്ന് പത്ത് വര്‍ഷത്തിന് ശേഷം മറ്റൊരു ഫുട്‌ബോള്‍ വസന്തത്തിനു കൂടി പശ്ചിമേഷ്യ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്.
2034 ലെ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ ആതിഥ്യം വഹിക്കുമെന്ന് ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ് കായിക ലേകത്തെ ഇപ്പോഴത്തെ വലിയ വാര്‍ത്തകളിലൊന്ന്. 26 ല്‍ കോണ്‍മബോള്‍ രാജ്യങ്ങളായ കാനഡ, മെക്‌സികോ, അമേരിക്ക എന്നിവിടങ്ങളും 2030 ല്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ രാജ്യങ്ങളും ലോകകപ്പ് മത്സരങ്ങള്‍ക്ക് അതിഥേയത്വം വഹിക്കും.
2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ക്ക് സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ യുറഗ്വായ്, അര്‍ജന്റീന, പാരഗ്വായ് എന്നിവ ആതിഥ്യം വഹിക്കും. യുറഗ്വായില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ചാണ് മൂന്ന് മത്സരങ്ങള്‍ സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് അനുവദിച്ചത്. 2027 ലെ വനിതാ ലോകകപ്പിന് ബ്രസീല്‍ ആതിഥ്യം വഹിക്കും. വെര്‍ച്വലായി നടന്ന ഫിഫ കോണ്‍ഗ്രസ് യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
2022 ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034 ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ ഓസ്ട്രേലിയയും ഇന്‍ഡോനീഷ്യയും താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ലോകകപ്പിന്റെ ആതിഥേയത്വത്തിനായുള്ള ലേല ചരിത്രത്തിലെ തന്നെ 419/500 എന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറോടെയാണ് സൗദി അറേബ്യ യോഗ്യത നേടിയത്. ലോകകപ്പിന്റെ 25 -ാം എഡിഷനു അതിഥേയത്വം വഹിക്കുന്ന എന്ന ചരിത്രദൗത്യംകൂടിയാണ് സൗദി അറേബ്യക്ക് കൈവന്നത്. ഗള്‍ഫിലെ ഏറ്റവും വലിയ സമ്പന്നരാജ്യത്തിലേക്ക് വരുന്ന ഫുട്‌ബോള്‍ ലോകകപ്പ് വന്‍ വിജയമാക്കാന്‍ അടുത്ത 10 വര്‍ഷം നിരന്തര പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് സൗദി അറേബ്യ.
ഫിഫയുടെ 25ാമത്തെ ലോകകപ്പ് എന്ന നിലയില്‍ അസാധാരണമായ ഇവന്റായിട്ടായിരിക്കും 2034 ലോകകപ്പ് നടക്കുക. ആറ് വന്‍കരകളില്‍നിന്ന് 48 ടീമുകള്‍ പങ്കെടുക്കും. സൗദിയില്‍ അഞ്ച് നഗരങ്ങളില്‍, 15 സ്‌റ്റേഡിയങ്ങളിലായാണ് ലോകകപ്പ് ഉദ്ഘാടന, സമാപന പരിപാടികളും മത്സരങ്ങളും നടക്കുക.
സൗദി ലീഗ് വന്നതോടെ മുന്‍പില്ലാത്ത വിധം ഒരു കരുത്ത് ഏഷ്യന്‍ ഫുട്‌ബോളിന് ഉണ്ടായിട്ടുണ്ട്. ലോകത്തെ തന്നെ വമ്പന്‍ താരങ്ങളെ റെക്കോര്‍ഡ് തുകയ്ക്ക് സൗദി ലിഗിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഫുട്‌ബോള്‍ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ക്രിസ്റ്റ്യാനോ റോണോള്‍ഡോ മുതല്‍ ബ്രസീലിയന്‍ സുപ്പര്‍താരം നെയ്മര്‍ ജൂണിയര്‍, ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സിമ തുടങ്ങി ഒട്ടേറെ മികച്ച താരങ്ങളാണ് യുറോപ്യന്‍ ക്ലബുകള്‍ വീട്ട് ഇവിടേക്ക് വന്നിട്ടുള്ളത്. വീണ്ടുമൊരു ലോകകപ്പ് കൂടി വരുന്നതോടെ യൂറോപ്പുമായി കിടപിടിക്കും വിധം എഷ്യന്‍ ഫുട്‌ബോളും വളരും.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്