News Kerala

ധൃതിയില്‍ ഇറക്കിവിടില്ല, മുനമ്പം നിവാസികള്‍ക്ക് താല്‍കാലിക ആശ്വാസം: വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്റ്റേ

Axenews | ധൃതിയില്‍ ഇറക്കിവിടില്ല, മുനമ്പം നിവാസികള്‍ക്ക് താല്‍കാലിക ആശ്വാസം: വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്റ്റേ

by webdesk1 on | 11-12-2024 07:30:21

Share: Share on WhatsApp Visits: 60


ധൃതിയില്‍ ഇറക്കിവിടില്ല, മുനമ്പം നിവാസികള്‍ക്ക് താല്‍കാലിക ആശ്വാസം: വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്റ്റേ



കൊച്ചി: മുനമ്പം നിവാസിക്കള്‍ക്ക് താല്‍കാലിക ആശ്വാസം നല്‍കുന്ന നടപടിയുമായി ഹൈക്കോടതി. ഭൂമിയുടെ അവകാശവാദം ഉന്നയിച്ച് വഖഫ് ബോര്‍ഡ് നല്‍കിയിട്ടുള്ള നോട്ടീസിന് താല്‍ക്കാലിക സ്റ്റേ അനുവദിക്കാമെന്ന് നിര്‍ദേശം. ഭൂമി സ്വന്തമാണെന്ന് സ്ഥാപിക്കാന്‍ താമസക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാനം. അതുവരെ സംരക്ഷണത്തിനായി നോട്ടീസിന് സ്റ്റേ നല്‍കാമെന്നാണ് ഹൈക്കോടതിയുടെ വാക്കാലുണ്ടായ പരാമര്‍ശം.

മുനമ്പത്തെ തര്‍ക്ക ഭൂമി ഫറൂഖ് കോളജില്‍ നിന്ന് തങ്ങളുടെ മുന്‍ഗാമികള്‍ വാങ്ങിയതാണന്ന് അവകാശപ്പെട്ട് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. 1950 ല്‍ ഫറൂഖ് കോളജിന് വഖഫ് എന്ന പേരില്‍ സ്വത്ത് നല്‍കിയെന്ന് പറഞ്ഞ് 2019 ല്‍ വഖഫ് രജിസ്ട്രിയില്‍ വസ്തു രേഖപ്പെടുത്തി. 2020 മുതല്‍ ഈ പ്രദേശത്തെ താമസക്കാര്‍ക്ക് വില്ലേജ് ഓഫീസില്‍ നിന്ന് ഭൂമിയുടെയോ വസ്തു വകകളുടെയോ രേഖകള്‍ ലഭിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

1995 ലെ വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജിക്കാര്‍ വഖഫ് സ്വത്തിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് വ്യക്തമാക്കി. വഖഫ് നിയമത്തിലെ 107-ാം വകുപ്പ് പ്രകാരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും വഖഫ് സ്വത്ത് തിരിച്ചു പിടിക്കാമെന്ന് പറയുന്നു. ഇത് വിവേചനപരമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

മുനമ്പവുമായി ബന്ധപ്പെട്ടത് അടിസ്ഥാനപരമായി ഒരു സ്വത്ത് തര്‍ക്കമാണെന്ന് ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജിക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നത് വരെയോ സിവില്‍ കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ നേടുന്നത് വരെയോ സ്റ്റേ അനുവദിക്കാമെന്ന് കോടതി വാക്കാല്‍ അറിയിച്ചു. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment