News Kerala

മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും അമ്പരപ്പിച്ച് സതീശന്‍: ധനകാര്യ കമ്മീഷനോട് കേരളത്തിനുവേണ്ടി സംസാരിച്ച് പ്രതിപക്ഷം; ആവശ്യം കൂടുതല്‍ നികുതി വിഹിതം

Axenews | മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും അമ്പരപ്പിച്ച് സതീശന്‍: ധനകാര്യ കമ്മീഷനോട് കേരളത്തിനുവേണ്ടി സംസാരിച്ച് പ്രതിപക്ഷം; ആവശ്യം കൂടുതല്‍ നികുതി വിഹിതം

by webdesk1 on | 10-12-2024 09:24:42

Share: Share on WhatsApp Visits: 39


മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും അമ്പരപ്പിച്ച് സതീശന്‍: ധനകാര്യ കമ്മീഷനോട് കേരളത്തിനുവേണ്ടി സംസാരിച്ച് പ്രതിപക്ഷം; ആവശ്യം കൂടുതല്‍ നികുതി വിഹിതം


തിരുവനന്തപുരം: കേരളത്തിന് അര്‍ഹമായത് ഒന്നും കിട്ടുന്നില്ലെന്ന പതിവ് പരിഭവവുമായി മുഖ്യമന്ത്രിയും സര്‍ക്കാരും കേന്ദ്രത്തെ പഴിപറയുമ്പോള്‍ കേരളത്തിന്റെ നികുതി വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ധനകാര്യ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കമ്മിഷനെ കോവളത്ത് സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് ആവശ്യം ഉന്നയിച്ചത്. സതീശന്റെ അപ്രതീക്ഷതമായ നീക്കത്തില്‍ അമ്പരന്നിരിക്കുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും. 


കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിനുള്ള നികുതിവിഹിതം കുറഞ്ഞുവരികയാണെന്ന് കണക്കുകള്‍ നിരത്തിയാണ് സതീശന്‍ വിശദീകരിച്ചത്. കഴിഞ്ഞ ധനകാര്യ കമ്മിഷന്റെ കാലത്ത് നികുതി വിഹിതം 2.5 ശതമാനം ആയിരുന്നത് പതിനഞ്ചാം ധനകാര്യകമ്മിഷന്‍ വന്നപ്പോള്‍ 1.92 ശതമാനമായി കുറഞ്ഞു. സംസ്ഥാനങ്ങള്‍ക്കാകെ നല്‍കുന്ന നികുതി വിഹിതം ഇപ്പോള്‍ 41 ശതമാനമാണ്. അത് 50 ശതമാനമായി ഉയര്‍ത്തണമെന്നതാണ് കമ്മീഷന് മുന്‍പാകെ പ്രതിപക്ഷം മുന്നോട്ട് വച്ച ആവശ്യം. 


ആളോഹരി വരുമാനം കൂടിയത് ഇപ്പോള്‍ കേരളത്തിന് ദോഷമാകുകയാണ്. അതിനു കൊടുത്തിരിക്കുന്ന 45 ശതമാനം വെയിറ്റേജ് 25 ശതമാനമാക്കി കുറയ്ക്കണം. വിവിധ മേഖലകളില്‍ സെസും സര്‍ചാര്‍ജും ഏര്‍പ്പെടുത്തുന്നത് പുനപരിശോധിക്കണം. ജിഎസ്ടി വിഹിതത്തോടൊപ്പം സംസ്ഥാനത്തിനു കൊടുക്കേണ്ട നികുതിയുടെ പൂളില്‍ സെസും സര്‍ചാര്‍ജും ഉള്‍പ്പെടുത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. 


ജനസംഖ്യ കുറഞ്ഞതിന്റെ പേരില്‍ കേരളം ശിക്ഷിക്കപ്പെടുകയാണ്. അതു പറഞ്ഞാണ് നികുതിവിഹിതം കുറയ്ക്കുന്നത്. അതിന്റെ വെയിറ്റേജ് 10 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഐപിസിസി റിപ്പോര്‍ട്ട് പ്രകാരം കേരളം ഏറ്റവും കൂടുതല്‍ കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദുരന്തസാധ്യതയുള്ള പ്രദേശമാണ്. അതിനുള്ള പ്രത്യേക പരിഗണന നികുതി വിഹിതത്തില്‍ ഉണ്ടാകണമെന്ന ആവശ്യവും ഉന്നയിച്ചു. 


വനം നിലനിര്‍ത്തുന്നതിന് പ്രത്യേക പരിഗണന നല്‍കണം. പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കണം. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് കേരളം കൂടുതല്‍ മുതല്‍ മുടക്കുന്നതിനാല്‍ റവന്യൂ ചെലവ് വര്‍ധിക്കുന്നുണ്ട്. അതുപരിഗണിച്ച് റവന്യു കമ്മി ഗ്രാന്റ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായും മാധ്യമങ്ങളോട് വി.ഡി. സതീശന്‍ പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment