by webdesk1 on | 07-12-2024 02:46:25
ഇടുക്കി: വണ്‍, ടൂ, ത്രീ, ഫോര്‍... പ്രസംഗത്തിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി മുന്‍ മന്ത്രിയും ഇടുക്കി ജില്ലാ പ്രസിഡന്റുമായിരുന്ന എം.എം. മണി. വെറുതെ പ്രസംഗിച്ച് നടന്നിട്ട് കാര്യമില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കണമെന്നുമാണ് ഇടുക്കി ശാന്തന്‍പാറയില്‍ സി.പി.എം. ഏരിയാ കമ്മിറ്റി യോഗത്തില്‍ പ്രസംഗിക്കവേ മണി പറഞ്ഞത്.
പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. അടിക്കേണ്ടിടത്ത് തിരിച്ചടിക്കുക തന്നെ വേണം. താനടക്കം അങ്ങനെ ചെയ്തിട്ടുണ്ട്. തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നിലനില്‍ക്കില്ല. പ്രതിഷേധിക്കുന്നത് എന്തിനാണ്, ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കണം എന്നുമാണ് മണി പറഞ്ഞത്.
``അടിച്ചാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യണം. തമാശയല്ല, ഇവിടെയിരിക്കുന്ന നേതാക്കളെല്ലാം നേരിട്ട് അടിച്ചിട്ടുണ്ട്. ഞാനൊക്കെ നേരിട്ടടിച്ചിട്ടുണ്ട്. ചുമ്മാ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. നിങ്ങള്‍ പലരും നേരിട്ട് നിന്ന് അടിച്ചിട്ടുള്ളവരാണെന്ന് എനിക്കറിയാം. നമ്മളെ അടിച്ചാല്‍ തിരിച്ചടിച്ചു. അതുകൊള്ളാം എന്ന് ആളുകള്‍ പറയണം. ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കണം.`` മണി പറഞ്ഞു. മണിയുടെ പ്രസ്താവനയെ എന്നത്തെയും പോലെ സി.പി.എം തള്ളിപ്പറഞ്ഞു.
സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് 2012 മേയ് 25നു തൊടുപുഴ മണക്കാട്ട് ഒരു യോഗത്തില്‍ പ്രസംഗിക്കവേ എം.എം. മണി വണ്‍, ടൂ, ത്രീ, ഫോര്‍...പ്രസംഗം നടത്തിയത്. രാഷ്ട്രീയ പ്രതിയോഗികളെ സി.പി.എം കൈകാര്യം ചെയ്തത് വിശദീകരിക്കവേയാണ് പാര്‍ട്ടി നടത്തിയ നാല് കൊലപാതകങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.
പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്തും സി.പി.എമ്മിനു ശീലമുണ്ട്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണു കൈകാര്യം ചെയ്തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ 3 പേരെ കൊന്നു. ഒന്നാമനെ വെടിവച്ചുകൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേട്ടില്‍ ഒരാളെയും കൊന്നു. `വണ്‍, ടൂ, ത്രീ, ഫോര്‍...` ഇതായിരുന്നു മണിയുടെ വിവാദ പ്രസംഗം. പ്രസംഗത്തെത്തുടര്‍ന്നു മണിക്കെതിരെ 4 കേസുകള്‍ വന്നു. 46 ദിവസം ജയിലിലുമായി.
വിവാദ പ്രസംഗങ്ങള്‍ പലപ്പോഴും മണിയെ വെട്ടിലാക്കിയിട്ടുണ്ട്. ഒരുക്കല്‍ പോലീസുകാരെ വിമര്‍ശിച്ച് നടത്തിയ പ്രസംഗം മണിക്ക് വിനയായി. പോലീസുകാര്‍ കാക്കിക്കുപ്പായം ഊരിവച്ച് ബാര്‍ബര്‍ ഷോപ്പ് തുടങ്ങണമെന്ന പ്രസംഗമാണ് പാരയായത്. പ്രസംഗത്തിനെതിരെ 2014 ഒക്ടോബറില്‍ ബാര്‍ബര്‍മാരുടെ സംഘടന രംഗത്തുവന്നിരുന്നു. മണിയുടെ മുടിയും താടിയും വെട്ടില്ലെന്നു സംഘടന തീരുമാനമെടുത്തു. ഖേദം പ്രകടിപ്പിച്ചാണ് അന്ന് അദ്ദേഹം തലയൂരിയത്.
പെമ്പിളൈ ഒരുമൈ സമരത്തില്‍ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിച്ച് 2017 ഏപ്രിലില്‍ മന്ത്രിയായിരിക്കെ നടത്തിയ പ്രസംഗത്തെത്തുടര്‍ന്നു മൂന്നാറില്‍ സംഘര്‍ഷവും സംസ്ഥാനമൊട്ടാകെ പ്രതിഷേധവും ഉയര്‍ന്നു. ഈ പരാമര്‍ശത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
ഇടുക്കി പൈനാവ് പോളിടെക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പലിനെ വ്യക്തിപരമായി അധിക്ഷേപിച്ചു പ്രസംഗിച്ചെന്ന് ആരോപണമുയര്‍ന്നത് 2016 ഫെബ്രുവരിയിലാണ്. അന്നത്തെ ഇടുക്കി എസ്.ഐ കെ.വി. ഗോപിനാഥനെ ഇതേ വേദിയില്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. മണിയുള്‍പ്പെടെ 304 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ അന്ന് ഇടുക്കി പോലീസ് കേസെടുത്തു.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്