by webdesk1 on | 22-08-2024 12:07:36
എന്തും എങ്ങനെയും കഴിക്കാമെന്നല്ല. എല്ലാറ്റിനും ഒരു മിതത്വം വേണം. അത് ഭക്ഷണ കാര്യത്തിലും പാലിക്കണം. അല്ലെങ്കില്‍ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്. അവ ഏതൊക്കെയാണെന്നല്ലേ...
1. പഞ്ചസാര
ലോകത്താകമാനം പൊണ്ണത്തടിക്കും പ്രമേഹത്തിനുമുള്ള മുഖ്യകാരണം പഞ്ചസാരയുടെ അമിതോപയോഗമാണ്. ഇത് കരള്‍, പാന്‍ക്രിയാസ്, ദഹനേന്ദ്രിയ വ്യവസ്ഥ എന്നിവയ്ക്ക് അമിതസമ്മര്‍ദമാണ് ഏല്‍പിക്കുന്നത്. പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും അവഗണിക്കണമെന്നല്ല, മിതത്വം പാലിച്ച് ഉപയോഗിക്കണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്.
2. വറുത്ത ഭക്ഷണങ്ങള്‍
വറുത്ത ഭക്ഷണങ്ങള്‍ ഉയര്‍ന്ന അളവില്‍ കലോറി നല്‍കും. ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുള്ള ഇത്തരം ഭക്ഷണങ്ങള്‍ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
3. പാസ്തയും ബ്രെഡും
റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകളാണ് അനാരോഗ്യകരമായ ഭക്ഷണങ്ങളിലെ മുഖ്യഘടകം. ഇത് വൈറ്റ് ബ്രെഡ്, പാസ്ത, മധുര പലഹാരങ്ങള്‍ എന്നിവയില്‍ പൊതുവേ കാണപ്പെടുന്നുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.
4. കോഫി
തലവേദന, വിഷാദം, ഇന്‍സോംനിയ, ഉയര്‍ന്ന രക്തസമ്മര്‍ദം, ക്ഷീണം തുടങ്ങിയവയ്ക്ക് കോഫിയിലെ കഫീന്‍ കാരണമാകും. കഫീന്‍ ഉയര്‍ന്ന അളവിലെത്തുന്നത് ഹൃദ്രോഗം, ദഹനപ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.
5. ഉപ്പ്
ഫ്ളൂയിഡിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഹൃദയതാളം ക്രമീകരിക്കാനും നാഡീപ്രേരണകള്‍ നടത്താനും പേശികളുടെ സങ്കോചത്തിനും ഉപ്പ് ആവശ്യമാണ്. എന്നാല്‍ മറുവശത്ത് ഉപ്പ് അമിതമായി കഴിക്കുന്നത് അമിത രക്തസമ്മര്‍ദം, കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
6. ചിപ്സ്
ചിപ്സ്, മൈക്രോവേവ് പോപ്കോണ് എന്നിവ അനാരോഗ്യകരമായ കൊഴുപ്പ്, ഉപ്പ്, കലോറി എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങളാണ്.
7. ബേക്കണും സോസേജും
പ്രോസസ്ഡ് മീറ്റുകളായ ബേക്കണ്‍, സോസേജ് എന്നിവ സോഡിയവും നൈട്രേറ്റും ഉയര്‍ന്ന അളവില്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇത് അര്‍ബുദ സാധ്യത ഉള്‍പ്പെടെ സൃഷ്ടിക്കുന്നുണ്ട്. ദഹനസമയത്ത് നൈട്രേറ്റ് നൈട്രൈറ്റുകളുകാകുകയും ഇത് നൈട്രോസമൈന്‍ എന്ന ടോക്സിന്‍ ഉണ്ടാക്കുകയും ചെയ്തു. ഇത് അര്‍ബുദത്തിലേക്ക് നയിക്കുന്നവയാണ്.
8. പാം ഓയില്‍
പൂരിത കൊഴുപ്പ് കൂടുതലായി അടങ്ങിയ എണ്ണയാണ് പാം ഓയില്‍. ഇതിന്റെ അമിതോപയോഗം ഹൃദ്രോഗം, കൊളസ്ട്രോള്‍, മറ്റ് ഗുരുതര രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.
9. ബര്‍ഗറും പിസയും
ഇന്നത്തെ തലമുറയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ് ബര്‍ഗര്‍, പിസ തുടങ്ങിയ ജങ്ക് ഫുഡുകള്‍. കലോറി കൂടിയ ഇവ ശരീരഭാരം കൂടുന്നതിന് കാരണമാകും.
10. ചീസ്
സാച്ചുറേറ്റഡ്, ട്രാന്‍സ് ഫാറ്റുകളാല്‍ സമ്പന്നമാണ് ചീസ്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. ഇവയുടെ സ്ഥിരോപയോഗം ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയവയ്ക്ക്കാരണമാകും.
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും
വൈഷ്ണയുടെ പേര് നീക്കം ചെയ്തത് ക്രിമിനല്‍ ഗൂഡാലോചനയെന്ന് വി.ഡി. സതീശന്
കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
അടാട്ട് പഞ്ചായത്ത് പിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്; അനില്‍ അക്കര സ്ഥാനാര്‍ത്ഥിയാകും
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ എസ്ഐടി മുമ്പാകെ ഹാജരായി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്