by webdesk1 on | 05-12-2024 08:49:07 Last Updated by webdesk1
ഹൈദരാബാദ്: സിനിമാ തീയറ്ററുകള്‍ക്ക് മുന്നിലെ ആരാധകര്‍ അതിരുവിട്ട് ആവേശത്തില്‍ ഞെരിഞ്ഞമര്‍ന്നും ചവിട്ടി മെതിച്ചും ഒരു സ്ത്രീക്ക് ദാരുണമായ അന്ത്യം. അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ 2 വിന്റെ റിലീസിനിടെയാണ് ഹൈദരാബാദ് സ്വദേശിയായ സ്ത്രീ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് ബോധം കെട്ട് വീണ മറ്റൊരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേര്‍ക്ക് ഗുരുതര പരുക്കുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. റിലീസിനോട് അനുബന്ധിച്ച് തീയേറ്ററിലേക്ക് അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറുമെത്തിയിരുന്നു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി.
പ്രത്യേക ഷോ ആയതിനാല്‍ സാധാരണ നിരക്കിനേക്കാളും മൂന്നിരട്ടി നിരക്കായിരുന്നിട്ടുപോലും ആയിരക്കണക്കിന് പേരാണ് ടിക്കറ്റിനായി ഇരച്ചെത്തിയത്. അല്ലു അര്‍ജുനെ കാണാന്‍ തടിച്ചുകൂടിയ ആരാധകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2024 ഡിസംബര്‍ നാലിന് രാത്രി 9.30ന് പുഷ്പയുടെ ആദ്യ ഷോ നടത്താന്‍ തെലങ്കാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളില്‍ 1120 രൂപയും മള്‍ട്ടിപ്ലെക്സുകളില്‍ 1230 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 800 രൂപയുടെ വര്‍ധനവാണിത്. ഇതിന് പുറമെ പുലര്‍ച്ചെ ഒരു മണി, നാലു മണി എന്നീ സമയങ്ങളിലും ഷോ നടത്തുന്നതിന് തെലങ്കാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഈ ഷോകള്‍ക്ക് സിംഗിള്‍ സ്‌ക്രീനുകളില്‍ 350 രൂപയും മള്‍ട്ടിപ്ലക്സുകളില്‍ 530 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് 150 രൂപയുടെ വര്‍ധനവും മള്‍ട്ടിപ്ലക്സുകളില്‍ വര്‍ധനവുമാണ് അറിയിപ്പിലുളളത്. ഇന്നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.