by webdesk1 on | 03-12-2024 07:14:26 Last Updated by webdesk1
പന്തളം: ശബരിമല പ്രക്ഷോഭത്തിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണം പിടിച്ചെടുത്ത പന്തളം നഗരസഭ രാഷ്ട്രീയ അട്ടിമറിയിലേക്ക്. വിമതരുടെ കൂട്ടുപിടിച്ച് യു.ഡി.എഫും എല്‍.ഡി.എഫും നടത്തിയ നീക്കത്തില്‍ അടിതെറ്റിയിരിക്കുകയാണ് ബി.ജെ.പി. ഭരണ നേതൃത്വത്തിനെതിരെ ഇടത്, വലത് മുന്നണികള്‍ കൊണ്ടുവന്ന അവിശ്വാസം ബുധനാഴ്ച ചര്‍ച്ച ചെയ്യാനിരിക്കെ നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു.
പാലക്കാട് നഗരസഭയ്ക്ക് പുറമേ സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന നഗരസഭയാണ് പന്തളം. ആകെ 33 സീറ്റുകളില്‍ 18 സീറ്റുകളും നേടിയാണ് പന്തളത്ത് ബിജെപി ഭരണം പിടിച്ചത്. ഇതില്‍ മൂന്ന് അംഗങ്ങള്‍ ബി.ജെ.പിക്കെതിരെ തിരിഞ്ഞതാണ് ഇപ്പോഴുണ്ടായ ഭരണപ്രതിസന്ധിക്ക് കാരണം. അഞ്ച് സീറ്റുകളുള്ള യു.ഡി.എഫും ഒന്‍പത് സീറ്റുകളുള്ള എല്‍.ഡി.എഫും ചേര്‍ന്നാല്‍ 14 സീറ്റുകളേയുള്ളു. ഭരണം പിടിക്കാന്‍ 17 സീറ്റ് വേണം. ഒരു സ്വതന്ത്രന്റെ പിന്തുണ ബി.ജെ.പി വിരുദ്ധ സഖ്യം ഉറപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ബി.ജെ.പിയില്‍ നിന്നുള്ള മൂന്ന് വിമതര്ക്കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നത്.
ബുധനാഴ്ച അവിശ്വാസം ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ വിമതര്‍ മറുകണ്ടം ചാടിയാല്‍ ബി.ജെ.പി വിരുദ്ധ സഖ്യത്തിന് 18 പേരുടെ പിന്തുണ കിട്ടും. ബി.ജെ.പി കേവല ഭൂരിപക്ഷത്തിലും താഴെ 15 ലേക്ക് ചുരുങ്ങും. ഇത് മുന്നില്‍ കണ്ടാണ് അധ്യക്ഷ ലീലാ സന്തോഷും ഉപാധ്യക്ഷ യു.രമ്യയും രാജിവച്ചത്. അവിശ്വാസത്തെ ഭയന്നല്ല രാജിയെന്നാണ് ഇവരും പ്രതികരിച്ചത്. പാര്‍ട്ടി രാജി ആവശ്യപ്പെട്ടില്ലെന്നും ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നും ബി.ജെ.പി ജില്ലാ നേതൃത്വവും പറയുന്നു.
2020 ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫില്‍ നിന്നാണ് പന്തളം നഗരസഭ ബി.ജെ.പി പിടിച്ചെടുത്തത്. ഭരണം മെച്ചപ്പെട്ട നിലയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് മൂന്ന് ബി.ജെ.പി അംഗങ്ങള്‍ പരസ്യമായി കലാപക്കൊടി ഉയര്‍ത്തി രംഗത്ത് വന്നത്. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. ബിജെപിയുടെ 18 കൗണ്‍സിലര്‍മാരില്‍ 14 പേരും വനിതകളാണ്.
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്