by webdesk1 on | 03-12-2024 01:02:19 Last Updated by webdesk1
തിരുവനന്തപുരം: സീരിയലുകള്‍ എന്‍ഡോസല്‍ഫാനേക്കാള്‍ വിഷലിപ്തമെന്ന പരാമര്‍ശത്തില്‍ വടികൊടുത്ത് അടി വാങ്ങിയ പോലെയായിരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ നടന്‍ പ്രേംകുമാര്‍. സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന താങ്കള്‍ ഇതേ പ്രസ്താവന നടത്തിയതിന്റെ പേരില്‍ മുന്‍പൊരിക്കല്‍ ഖേദപ്രകടനം നടത്തിയത് മറന്നുപോയോ എന്നതടക്കം പ്രേംകുമാറിനെ രൂക്ഷമായി വിമര്‍ശിച്ചും കഴിവുകേടുകള്‍ അക്കമിട്ട് നിരത്തിയും സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മ പുറത്തുവിട്ട തുറന്ന കത്താണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
സീരിയില്‍ അഭിനേതാക്കളുടെ അന്നം മുടക്കുന്ന പ്രസ്താവനയാണ് താങ്കള്‍ നടത്തിയിരിക്കുന്നതെന്നും ഏത് ചാനലിലാണ് താങ്കള്‍ പറഞ്ഞതു പ്രകാരമുള്ള ഉള്ളടക്കമെന്ന് വിശദീകരിക്കണമെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍ പ്രസിഡന്റായുള്ള ആത്മ എന്ന സംഘടന തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു. പ്രേംകുമാറിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കത്തിന്റെ പൂര്‍ണ രൂപം:-
സെന്‍സര്‍ഷിഷിന് വിധേയമാകാതെ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്ന അവരുടെ ഒറിജിനല്‍ കണ്ടന്റ് സിനിമകള്‍, വെബ് സീരീസുകള്‍, യുട്യൂബിലെ വിവിധതരം ഉള്ളടക്കങ്ങള്‍, റീലുകള്‍ ചമയ്ക്കുന്ന വൈകൃതങ്ങള്‍, സ്റ്റേജ് ഷോകളില്‍ നടക്കുന്ന ബോഡി ഷേമിങ്ങുകള്‍, വര്‍ണ്ണ-വര്‍ഗ അധിക്ഷേപങ്ങള്‍, അവഹേളനങ്ങള്‍ ഇതൊക്കെ താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ? എങ്കില്‍ അവിടെയൊന്നും ഇല്ലാത്ത എന്‍ഡോസള്‍ഫാനിസം ചില സീരിയലുകളില്‍ എന്ന് പറയുമ്പോള്‍, അത് ഏത് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എത് സീരിയലില്‍ ആണ് എന്ന് വൃക്തമാക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം താങ്കളില്‍ നിക്ഷിപ്തമാണ്.
ഒരിക്കല്‍ തന്റെ ജീവിതോപാധി ആക്കിയിരുന്ന മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ വിഷലിപ്തമാണെന്ന താങ്കളുടെ പ്രസ്താവനയില്‍ ആത്മ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഇനി എന്തെങ്കിലും കുറവുകള്‍ സീരിയല്‍ രംഗത്ത് ഉണ്ടങ്കില്‍ തന്നെ, അതിന് മാതൃകാപരമായ തിരുത്തലുകള്‍ വരുത്തുവാന്‍ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാര്‍ ഇരിക്കുന്നത്.
സീരിയലുകളുടെ കാര്യത്തില്‍ ക്രിയാത്മകമായി പ്രതിരിക്കാതെ വെറും കയ്യടിക്കു വേണ്ടി മാത്രം മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉയര്‍ത്തിയ താങ്കളുടെ നിലപാടിനെ ആത്മ അപലപിക്കുന്നു. സീരിയലിന്റെ നിര്‍മിതി, കഥ, കഥ പറയുന്ന രീതി, കഥയില്‍ താങ്കള്‍ കണ്ടെത്തിയ സാമൂഹ്യവിപത്തുകര്‍, ദുസ്സൂചനകര്‍, വിഷലിപ്തതകള്‍ ഇവയില്‍ ഒന്നിലും ഉടപെടാനോ അഭിപ്രായം പറയുവാനോ ഉദ്ദേശ്ശിക്കപ്പെട്ടവരോ നിര്‍ദേശിക്കപ്പെടുന്നവരോ അല്ല അഭിനേതാക്കള്‍ എന്ന് ഒരു നടന്‍ എന്ന നിലയില്‍ താങ്കള്‍ക്കും വ്യക്തമായി അറിവുള്ളതാണല്ലോ.
താങ്കള്‍ പരാമര്‍ശിക്കുന്ന എന്‍ഡോസള്‍ഫാനിസം പ്രസ്താവനയുടെ പിന്നാലെ നടീനടന്മാര്‍ക്ക് തത്രപ്പെട്ട് പോകേണ്ട ആവശ്യമില്ല. എങ്കിലും, തങ്ങളുടെ അന്നം മുടക്കുന്ന പ്രവണത കണ്ടാല്‍ നിശബ്ദരായിരിക്കാനും നിര്‍വാഹമില്ല. സീരിയലിന്റെ ഉള്ളടക്കം, കഥ പറഞ്ഞു പോകേണ്ട രീതി, പ്രധാന ടെക്നീഷ്യന്‍സ്, അഭിനേതാക്കള്‍, അവരുടെ വസ്ത്രധാരണം തുടങ്ങി സീരിയലുമായിട്ട് ബന്ധപ്പെട്ട സമസ്ത കാര്യങ്ങളും വിനോദ ചാനലുകള്‍ ആണ് നിഷ്‌കര്‍ഷിക്കുന്നത്.
ആയതിനാല്‍ താങ്കളുടെ ആരോപണത്തിന്റെ കുന്തമുന ലക്ഷ്യം വെക്കുന്നത് കേരളത്തിലെ വിനോദ ചാനലുകളെയാണ്. മാത്രവല്ല, മലയാള സീരിയലുകളില്‍ 90 ശതമാനവും മറ്റ് ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരകളുടെ മൊഴിമാറ്റം (റീമേക്ക്) ആണ്. അപ്പോള്‍ താങ്കള്‍ പറയുന്ന ഈ എന്‍ഡോസള്‍ഫാന്‍, ഇന്ത്യ മൊത്തം വിതറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അവിടെ ഒന്നും സീരിയലുകള്‍ വിഷമാണെന്ന് ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടുമില്ല.
സിനിമയുടെയും ടെലിവിഷന്റെയും ഉന്നമനത്തിനായുള്ള ചലച്ചിത്ര അക്കാദമിയുടെ ഉന്നത പദവി അലങ്കരിക്കുന്ന താങ്കള്‍, കഴിഞ്ഞ 4 വര്‍ഷത്തില്‍ സീരിയലുകളുടെ ഉള്ളടക്കം നന്നാക്കാനോ, മറ്റ് ഏതെങ്കിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയോ ഒരു മീറ്റിംഗ് പോലും സംഘടിപ്പിച്ചതായി ആര്‍ക്കും അറിയില്ല. വിലകുറഞ്ഞ പ്രസ്താവനകര്‍ക്ക് പകരം, ടെലിവിഷന്‍ മേഖലയുടെ ഉന്നമനത്തിനായുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ ഇനിയെങ്കിലും താങ്കളില്‍ നിന്നും ഉണ്ടാകുമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.
കൂടുംബത്തിലെ പ്രായമായ നല്ലൊരു ശതമാനം സ്ത്രീകളുടെയും പുരുഷന്മാരുടെയും ഏറ്റവും കുറഞ്ഞ ചെലവില്‍ ആസ്വദിക്കാവുന്ന ഒരു വിനോദോപാധി ആണ് സീരിയല്‍ എന്ന സത്യം ദയവുചെയ്ത് മറക്കരുത്. അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന സീരിയലുകള്‍ മാത്രം കാണുവാനും, ഒന്നും കാണാതിരിക്കുവാനും ഉള്ള സ്വാതന്ത്ര്യം വിരല്‍ത്തുമ്പില്‍ റിമോട്ട് കണ്‍ട്രോള്‍ മുഖേന എല്ലാവര്‍ക്കും ഉണ്ടല്ലോ?
ഒരു സീരിയലില്‍ 60 ഓളം ആളുകള്‍ (അഭിനേതാക്കള്‍, ടെക്നീഷ്യന്‍സ്, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്നീഷ്യന്‍സ്, സപ്പോര്‍ട്ട് സര്‍വീസ് മേഖല, ഡ്രൈവേഴ്സ്, മാനേജ്മെന്റ് സ്റ്റാഫ് എന്നിങ്ങനെ) വീതം പങ്കെടുക്കുന്ന 40 ഓളം സീരിയലുകളിലൂടെ നിരവധി സാധാരണക്കാരായ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് മലയാള സീരിയല്‍ മേഖല. പെന്‍ഷന്‍, പ്രോഡന്‍ന്റ് ഫണ്ട്, ഇന്‍ഷ്വറന്‍സ്, ഗ്രാറ്റിവിറ്റി, ബോണസ് തുടങ്ങി ഒരു ലൈഫ് സെക്യൂരിറ്റിയും തൊഴിലുറപ്പും ഇല്ലാത്ത സീരിയല്‍ മേഖലയിലെ ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാര്‍ഗത്തിന്റെ മുകളിലാണ് താങ്കള്‍ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ വിതറിയിരിക്കുന്നത്..!
ആത്മയിലെ ഒരു മുതിര്‍ന്ന അംഗം കൂടിയായ താങ്കള്‍, മുന്‍പ് ഒരു അവസരത്തില്‍, ഇതേ പ്രസ്താവന നടത്തിയ പശ്ചാത്തലത്തില്‍, ആത്മ പ്രസിഡന്റ് കെ.ബി. ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ജനറല്‍ബോഡിയില്‍ താങ്കള്‍ ഖേദപ്രകടനം നടത്തിയ കാര്യം മറന്നുപോയിട്ടില്ല എന്ന് കരുതുന്നു. താങ്കളുടെ വിമര്‍ശനം ആത്മാര്‍ത്ഥമായിട്ടുള്ളതാണെങ്കില്‍, സീരിയല്‍ സംപ്രേഷണം ചെയ്യുന്ന എല്ലാ ചാനലുകളെയും മറ്റ് ടെലിവിഷന്‍ പ്രവര്‍ത്തകരെയും ഔദ്യോഗികമായി വിളിച്ചു വരുത്തി, കഥകളിലെ എന്‍ഡോസള്‍ഫാനിസം ഒഴിവാക്കി, സംശുദ്ധമായ പരമ്പരകള്‍ പ്രേക്ഷകര്‍ക്കു നല്‍കുവാന്‍ വേണ്ട നടപടികള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ ഉടനടി താങ്കള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും തുറന്ന കത്തില്‍ പറയുന്നു.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്