by webdesk1 on | 03-12-2024 07:19:05 Last Updated by webdesk1
ആലപ്പുഴ: കേരള മനസാക്ഷിയെ വേദനയിലാഴ്ത്തിയ സംഭവമായിരുന്നു തിങ്കളാഴ്ച്ച രാത്രി ആലപ്പുഴയിലുണ്ടായ കാറപകടം. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം കെ.എസ്.ആര്.ടി.സി. ബസില്‍ ഇടിച്ചു തകരുകയായിരുന്നു. അപകടത്തില്‍ നാടിന്റെ ഭാവി വാഗ്ദാനങ്ങളായി മാറേണ്ടിയിരുന്ന അഞ്ചു വിദ്യാര്‍ഥികളാണ് മരിച്ചത്. കനത്ത മഴയില്‍ അമിത വേഗതയും അശ്രദ്ധയുമായിരുന്നു അപകടത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
വഞ്ചാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ രാത്രി സിനിമ കാണുന്നതിനായി പോകുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. ഏഴ് പേര്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ള ടവേര കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. വാടകയ്ക്ക് എടുത്ത വാഹനമായിരുന്നു അത്. ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരിമുക്കിനു സമീപം മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിര്‍ദിശയില്‍ വന്ന കെ.എസ്.ആര്.ടി.സിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകട സമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. ഡ്രൈവര്‍ക്ക് കാഴ്ച മങ്ങിയതാകാം എതിര്‍ദിശയില്‍ വന്ന വാഹനത്തെ ശ്രദ്ധയില്‍പ്പെടാതെ പോയതെന്നാണ് കരുതുന്നത്. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്. മൂന്ന് പേര് സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. രണ്ടുപേര്‍ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണപ്പെട്ടത്. ആറു പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ രണ്ട് പേര് പെണ്‍കുട്ടികളാണ്.
മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് രാവിലെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. 8.30 ഓടെ പോസ്റ്റ്മോര്‍ട്ടം തുടങ്ങും. മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക.
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്