by webdesk1 on | 02-12-2024 10:11:29
തിരുവനന്തപുരം: ആലപ്പുഴയിലും കരുനാഗപ്പള്ളിയിലും പാലക്കാടുമൊക്കെ പൊട്ടിപ്പുറപ്പെട്ട വിഭാഗീയത സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തും ആളിപ്പടരുകയാണ്. ഏരിയാ സമ്മേളനങ്ങള്‍ നടത്താന്‍ കഴിയാത്ത നിലയിലേക്കാണ് ഇവിടെ കാര്യങ്ങള്‍ നീങ്ങുന്നത്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഉത്തമോദാഹരണങ്ങളാണിതെന്ന് ഒരുഭാഗത്ത് പാര്‍ട്ടി നേതാക്കള്‍ ന്യായീകരിക്കുമ്പോള്‍ മറുവശത്ത് വിഭാഗീയത ആളിക്കത്തുന്നതാണ് കാണുന്നത്.
മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയതോടെയാണ് തിരുവനന്തപുരത്തെ വിഭാഗീത പാര്‍ട്ടിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തേക്ക് കടന്നത്. ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിക്കൊണ്ടായിരുന്നു മധുവിന്റെ ഇറങ്ങിപ്പോക്ക്. അധികാരത്തിന് വേണ്ടിമാത്രമാണ് ജോയി നിലകൊള്ളുന്നതെന്നും പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്താനാണ് ജോയി ശ്രമിക്കുന്നതെന്നുമാണ് മധുവിന്റെ ആരോപണം. ഇതേ തുടര്‍ന്ന് മധുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി പകരം എം.ജലീലിനെ പുതിയ ഏരിയാ സെക്രട്ടറിയാക്കി ജില്ലാ നേതൃത്വം നിയമിച്ചു.
കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിന് ശേഷം മംഗലപുരത്ത് കഴിഞ്ഞ രണ്ട് തവണയും മുല്ലശ്ശേരി മധുവായിരുന്നു സെക്രട്ടറി. മധു തന്നെ തുടരുന്നതില്‍ ജില്ലാ നേതൃത്വത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും അടക്കം ഒട്ടനവധി പരാതികളും മധുവിനെിരെ പാര്‍ട്ടിക്ക് മുന്നിലുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ജില്ലാ നേതൃത്വം മുന്നോട്ട് നീങ്ങിയപ്പോള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയാണ് മുല്ലശ്ശേരി മധു പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ഇറങ്ങിപ്പോയത്.
പ്രതിഷേധം ഉണ്ടാകുമെന്ന് മുന്നില്‍കണ്ട നേതൃത്വം വളരെ ആസൂത്രിതമായിട്ടായിരുന്നു കരുക്കള്‍ നീക്കിയത്. പുതിയ ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നപ്പോള്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.ജലീലിന്റെ പേര് ഉയര്‍ത്തി. ഇതിനെതിരെ മധു മുല്ലശ്ശേരി ശക്തമായി പ്രതിഷേധിച്ചു. തുടര്‍ന്ന് കടുത്ത ആരോപണങ്ങള്‍ മധുവിനെതിരെ എതിര്‍വിഭാഗം ഉന്നയിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് മധു ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയതും പിന്നീട് പാര്‍ട്ടി വിട്ടതും.
താനൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും പൊതുരംഗത്ത് സജീവമായി നില്‍ക്കുമെന്നാണ് പാര്‍ട്ടി വിട്ടശേഷം മധു പറഞ്ഞത്. ബി.ജെ.പിയിലേക്കാണോ കോണ്‍ഗ്രസിലേക്കാണോ എന്ന കാര്യത്തില്‍ വ്യക്ത നല്കുന്നില്ലെങ്കിലും ഇതിലേതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം. മധുവിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമം ആരംഭിച്ചിട്ടുമുണ്ട്.
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്