by webdesk1 on | 02-12-2024 08:59:54 Last Updated by webdesk1
കോട്ടയം: യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫിലേക്കുള്ള കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ചുവടുമാറ്റം കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന അഭിപായം ശക്തമായിരിക്കെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ പരസ്യ പ്രതികരണത്തിന്റെ അര്‍ത്ഥം തേടുകയാണ് രാഷ്ട്രീയ കേരളം. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യു.ഡി.എഫിലേക്ക് എന്ന നിലയില്‍ പുറത്തേക്ക് വരുന്ന വാര്‍ത്തകളെ ഒറ്റവാക്കില്‍ തടയിടാനാണ് ജോസ് കെ.മാണി ശ്രമിച്ചതെങ്കിലും ആ വാക്കുകള്‍ക്ക് പിന്നില്‍ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന്റെ നിറമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഇടതു മുന്നണിക്കുള്ളില്‍ മാണി ഗ്രൂപ്പിന് അതൃപ്തിയുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. പാര്‍ട്ടി അണികള്‍ക്കിടയില്‍ അത് ശക്തമാണുതാനും. മുന്നണി മാറ്റ വാര്‍ത്തകള്‍ ഇപ്പോള്‍ ശക്തമായതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ഈ അഭിപ്രായ ഭിന്നതയാണ്. എന്നാല്‍ കൈയ്യിലുള്ള ഒരു മന്ത്രി സ്ഥാനം നഷ്ടപ്പെടുത്തി മുന്നണി മാറ്റം തല്‍ക്കാലം വേണ്ടെന്ന അഭിപ്രായമാണ് നേതൃത്വത്തിനുള്ളത്.
മാത്രമല്ല കത്തോലിക്ക സഭയുടെ അഭിപ്രായവും ഇതില്‍ തേടേണ്ടതായുണ്ട്. നേരത്തെ മാണി ഗ്രൂപ്പിനെ എല്‍.ഡി.എഫിലേക്ക് കൂടു മാറ്റിയതിന് പിന്നില്‍ കത്തോലിക്ക സഭയുടെയും പ്രത്യേകിച്ച് പാലാ രൂപതയുടേയും ആശീര്‍വാദമുണ്ടായിരുന്നു. മുസ്ലിം പ്രീണനത്തിന്റെ പേരില്‍ കത്തോലിക്ക സഭ ഒന്നടങ്കം യു.ഡി.എഫില്‍ നിന്ന് അകന്നു നില്‍ക്കുകയുമാണ് ഇപ്പോള്‍. അതുകൊണ്ടു യു.ഡി.എഫിലേക്കുള്ള മുന്നണി മാറ്റം മാണി ഗ്രൂപ്പിന് അത്ര എളുപ്പമായേക്കണമെന്നില്ല.
എന്നാല്‍ നേതാക്കളില്‍ ചിലരുടെ അഭിപ്രായപ്രകടനങ്ങള്‍ മുന്നണിയിലെ അതൃപ്തി പരസ്യമാക്കുന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെടുന്നതിനാലാണ് അപ്രതീക്ഷിതമായ പ്രതികരണം ജോസ് കെ.മാണിയില്‍ നിന്ന് ഉണ്ടായത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായി ട്രാക്കോയിലെ സാമ്പത്തിക പ്രതിസന്ധിയും അതേ തുടര്‍ന്ന് ഒരു ജീവനക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ ഇടയായ സംഭവത്തിലും ചെയര്‍മാന്‍ കൂടിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് പരസ്യമായി പ്രതികരണം നടത്തിയത് മുന്നണിയിലെ അതൃപ്തി മൂലമാണെന്ന വ്യാഖ്യാനമുണ്ടായി. ഇത്തരത്തില്‍ മുന്നണിയില്‍ തല്‍ക്കാലം ഒരു ഭിന്നത വേണ്ട എന്ന നിലയിലാണ് മുന്നണി മാറ്റ വാര്‍ത്തകളെ നിഷേധിച്ചുകൊണ്ട് ജോസ് കെ.മാണ് രംഗത്തെത്തിയത്.
എന്നാല്‍, ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നുവെന്ന് മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എമ്മിനേയും സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും ഓര്‍മിപ്പിക്കുക കൂടിയാണ് ജോസ് കെ.മാണിയുടെ പ്രതികരണം. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇടത് മുന്നണിയിലെ അഭിവാജ്യ ഘടകമാണെന്ന് പറയുകവഴി അങ്ങനെയായിരിക്കണമെന്ന് മുന്നണി നേതൃത്വത്തെ ഓര്‍മിപ്പിക്കുകയാണ് ജോസ് കെ.മാണി.
അതേസമയം മാതൃ മുന്നണിയായ യു.ഡി.എഫിലേക്ക് മടങ്ങണമെന്ന ശക്തമായ ആവശ്യം പാര്‍ട്ടി അണികള്‍ക്കിടയില്‍ വ്യാപകമായുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ തിരികെ യു.ഡി.എഫിലേക്ക് എത്തിക്കുന്നതിനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. എന്‍.സി.പിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ച മാണി സി.കാപ്പനാണ് നിലവില്‍ പാലാ എം.എല്‍.എ.
കേരള കോണ്‍ഗ്രസിന്റെ തട്ടകമായ പാലായില്‍ ഇടതു മുന്നണിയുടെ ഭാഗമായി മത്സരിച്ച ജോസ് കെ.മാണിയെ പരാജയപ്പെടുത്തി യു.ഡി.എഫിനു വേണ്ടി മാണി സി.കാപ്പന്‍ ജയിച്ചത് മാണി ഗ്രൂപ്പിന് കടുത്ത തിരിച്ചടിയായിരുന്നു. കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള കടുത്തുരുത്തിയും നിലവില്‍ യു.ഡി.എഫിന്റെ പക്കലാണ്. ഈ രണ്ടു സീറ്റുകളിലും സമവായമായാല്‍ യു.ഡി.എഫിലേക്ക് വരാമെന്ന നിബന്ധനയാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്.
കടുത്തുരുത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായാലും പാലാ വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനാകില്ല. ഇക്കാര്യം ഒരു സമ്മര്‍ദ്ദ തന്ത്രമായി കൂടിയാണ് മുന്നണി വാര്‍ത്ത തള്ളിയുടെ ജോസ് കെ.മാണിയുടെ പ്രതികരണത്തില്‍ ഒളിഞ്ഞു കിടക്കുന്നത്.
ഇന്നലെ ഡെല്‍ഹിയില്‍ വച്ചാണ് മുന്നണി വാര്‍ത്ത തള്ളിക്കൊണ്ട് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യു.ഡി.എഫിലേക്ക് മുന്നണി മാറുന്നതായ വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടികളാണെന്നും എല്‍.ഡി.എഫിന്റെ അഭിവാജ്യഘടകമാണ് തങ്ങളെന്നുമായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം.
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ആരുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച വ്യാജ വാര്‍ത്തകളാണിത്. മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിക്കണമായിരുന്നു. തങ്ങള്‍ യു.ഡി.എഫ് വിട്ടതല്ലെന്നും യുഡിഎഫില്‍ നിന്ന് പുറത്താക്കിയതാണെന്നുമായി ജോസ് കെ.മാണി പ്രതികരിച്ചത്.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്