by webdesk1 on | 01-12-2024 02:09:47 Last Updated by webdesk1
ആലപ്പുഴ: പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ബി.ജെ.പിയില്‍ നിന്ന് സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായി കെ.സി. വേണുഗോപാല്‍ മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ചത് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്.
വെറും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് ഇരുവരും പറയുന്നുവെങ്കിലും സമകാലീന രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാല്‍ അങ്ങനെ അല്ലെന്ന് ആര്‍ക്കും സംശയം തോന്നാം. കാരണം ഏറെക്കാലമായി സി.പി.എം നേതൃത്വവുമായി അതൃപ്തിയില്‍ കഴിയുന്ന നേതാവാണ് സുധാകരന്‍. ബി.ജെ.പി നേതൃത്വത്തോടുള്ള അതൃപ്തിയാണ് സന്ദീപിനെ കോണ്‍ഗ്രസിലേക്ക് എത്തിച്ചതെങ്കില്‍ സമാന സാഹചര്യത്തില്‍ നില്‍ക്കുന്ന ആളുമാണ് ജി.സുധാകരന്‍.
സി.പി.എമ്മിലെ തിരുത്തല്‍ വാദിയായി നേതൃത്വത്തിന്റെ കണ്ണിലെ കരടായിമാറിയ സുധാകരനെ കൊണ്ടുവരാനായാല്‍ ആലപ്പുഴയില്‍ ഇടതുപക്ഷത്തിന്റെ ശക്തി ക്ഷയിപ്പിക്കാനും അതുവഴി കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനും കഴിയുമെന്ന് കെ.സി. വേണുഗോപാല്‍ കരുതിയാലും അത്ഭുതപ്പെടാനില്ല. ഒരുപക്ഷെ അപ്രതീക്ഷിതമായ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ അത്തരമൊരു ലക്ഷ്യം ഉണ്ടാകാമെന്നും രാഷ്ട്രീയ കേരളം കരുതുന്നു.
കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന ആലപ്പുഴ സി.പി.എമ്മില്‍ അടിത്തറ ഇളകി തുടങ്ങിയിട്ട് കുറച്ചുകാലമായി. ഒരുകാലത്ത് ആലുപ്പുഴയില്‍ പാര്‍ട്ടിയുടെ ശക്തമായ മുഖമായ ജി.സുധാകരന്‍ ഇന്ന് അതൃപ്തനാണ്. വിഭാഗീയതയുടെ പേരില്‍ ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെടുന്നതും അദ്ദേഹമാണ്. പ്രായനിബന്ധന ചൂണ്ടിക്കാട്ടി സുധാകരനെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയതടക്കം പാര്‍ട്ടി തന്നോട് കാട്ടുന്ന അവഗണനയില്‍ കടുത്ത അതൃപ്തി അദ്ദേഹത്തിനുണ്ട്.
സ്ഥാനങ്ങള്‍ മാത്രമാണ് ഒഴിയേണ്ടിവന്നതെന്ന് പറയുന്നുണ്ടെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പോലും അദ്ദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. പറവൂരിലെ വീടിന് തൊട്ടടുത്ത് നടന്ന അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേയ്ക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. അടുത്തകാലത്തായി സുധാകര നടത്തിയ പ്രസ്താവനകളിലെല്ലാം ഈ അതൃപ്തി പ്രകടമായിരുന്നു. അതൊക്കെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ഉണ്ടായിട്ടുണ്ട്.
ഇതിനിടെയാണ് ആലപ്പുഴയിലെ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളിലൊരാളായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി. ബാബു പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ജി. സുധാകരന്റെ അവസ്ഥ ദയനീയമാണെന്നും അദ്ദേഹം അതൃപ്തനാണെന്നും ബി.ജെ.പി അംഗത്വ സ്വീകരണ വേളയില്‍ ബിപിന്‍ അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. എന്നാല്‍, കെ. സുരേന്ദ്രന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിന് മറുപടി പറയനല്ല താനെന്നായിരുന്നു സുധാകരന്റെ മറുപടി. ഇതേ തുടര്‍ന്നാണ് കെ.സി. വേണുഗോപാല്‍ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചത്.
സൗഹൃദസന്ദര്‍ശനമെന്നാണ് കെ.സി കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. സ്വാഭാവികസന്ദര്‍ശനമെന്ന് ജി.സുധാകരനും പറഞ്ഞു. താന്‍ വളരെ പ്രധാനപ്പെട്ടൊരാളാണെന്ന് കരുതുന്നതുകൊണ്ടാകാം എതിരാളികള്‍ തന്നെ കാണാന്‍ വരുന്നതെന്നും തന്നെക്കുറിച്ച് പാര്‍ട്ടി വിട്ടുപോയവരും പുറത്തുള്ളവരും പരാമര്‍ശം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സന്ദീപിന്റെ അനുഭവം മുന്നിലുള്ളതിനാല്‍ സി.പി.എം വിട്ട് സുധാകരന്‍ കോണ്‍ഗ്രസിലേക്ക് പോകുമോയെന്ന ഭയം ഇതിനോടകം പ്രാദേശിക സി.പി.എം നേതൃത്വത്തെ വല്ലാതെ ഭയത്തിലാക്കിയിട്ടുണ്ട്.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്