by webdesk1 on | 01-12-2024 10:00:30 Last Updated by webdesk1
കൊച്ചി: സര്‍ക്കാര്‍ രൂപീകരണത്തില്‍ ഏകാഭിപ്രായത്തിലെത്താനാകാതെ മഹാരാഷ്ട്രയിലെ മഹായുതി സഖ്യം. മുഖ്യമന്ത്രി സ്ഥാനം ഏറെക്കുറെ ബി.ജെ.പി ഉറപ്പിച്ചെങ്കിലും മന്ത്രി സ്ഥാനത്തെ ചൊല്ലി ശിവസേനയും എന്‍.സി.പിയും ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ ഒരാഴ്ചയിലേറെയായി പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാന്‍ കഴിഞ്ഞിട്ടില്ല. ഡിസംബര്‍ അഞ്ചിന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ അറിയിച്ചിട്ടുണ്ട്. എങ്കിലും കൂട്ടുകക്ഷി നേതാക്കളെ തൃപ്തിപ്പെടുത്താതെ എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് ബി.ജെ.പിയും മുന്നണിയും.
മുഖ്യമന്ത്രി ബി.ജെ.പിയില്‍ നിന്നായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസാകും മുഖ്യമന്ത്രിയെന്നും ഏറെക്കുറെ ഉറപ്പായി. എന്‍.സി.പി അജിത്ത് പവാര്‍ പക്ഷത്തിന്റെ പിന്തുണ ഫഡ്‌നാവിസിനുണ്ട്. ഇത് അജിത്ത് പവാര്‍ പരസ്യമാക്കുകയും ചെയ്തതോടെ ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ ഇടഞ്ഞു നില്‍ക്കുകയാണ്.
തുടര്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ഷിന്‍ഡയുടെ നീക്കളൊക്കെ പാളിയതിനാല്‍ ആഭ്യന്തരമന്ത്രി പദത്തിലാണ് കണ്ണ്. ആഭ്യന്തര വകുപ്പും നിയമസഭാ സ്പീക്കര്‍ സ്ഥാനവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയും വേണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇല്ലെങ്കില്‍ സര്‍ക്കാരില്‍ പങ്കാളിയാകില്ലെന്നും പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും ശിവശേന കടുപ്പിച്ചു പറഞ്ഞു. എന്നാല്‍ ആഭ്യന്തരം വിട്ടുള്ള ഒരു ഒത്തുതീര്‍പ്പിനും ബി.ജെ.പി തയാറുമല്ല.
ഇതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഇന്നലെ ചേര്‍ന്ന മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗത്തില്‍ നിന്ന് ഷിന്‍ഡെ വിട്ടു നിന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനും എന്‍.സി.പി നേതാവ് അജിത് പവാറിനും ഒപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി മുംബൈയിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ഷിന്‍ഡെ യോഗം ബഹിഷ്‌കരിച്ചത്. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ളതിനാല്‍ കേന്ദ്രമന്ത്രിസഭയില്‍ ഒരു സ്ഥാനവും ഷിന്‍ഡെ സ്വീകരിച്ചിട്ടുമില്ല.
തിങ്കളാഴ്ച ബി.ജെ.പിയുടെ കേന്ദ്ര നിരീക്ഷകന്‍ മഹാരാഷ്ട്രയില്‍ എത്തുന്നുണ്ട്. ഇതിനു ശേഷം ചര്‍ച്ചകള്‍ പുനരാരംഭിച്ചേക്കും. സത്യപ്രതിജ്ഞ നീണ്ട് പോകുന്നതില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനും നീരസമുണ്ട്. ഇതൊഴിവാക്കാനാണ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസിനെ സത്യപ്രതിജ്ഞ ചെയ്യിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി ആലോചിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, നിരവധി കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സഖ്യകക്ഷികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈകിട്ട് അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ്.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്