by webdesk1 on | 30-11-2024 08:54:41 Last Updated by webdesk1
കോട്ടയം: ഒരു കാലത്ത് സി.പി.എമ്മിന്റെ കോട്ടയായ കോട്ടയം നിയമസഭാ മണ്ഡലം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന കരുത്തനായ നേതാവിനെ ഇറക്കി തിരിച്ചുപിടിച്ച കോണ്‍ഗ്രസിന് ഇപ്പോള്‍ മുന്നിലുള്ള വെല്ലുവിളി രാഷ്ട്രീയ എതിരാളികളായ സി.പി.എമ്മോ ബി.ജെ.പിയോ അല്ല. അത് നഗരത്തിന്റെ ഒത്തനടുത്ത് അസ്തികൂടം പോലെ നില്‍ക്കുന്ന ആകാശപാതയുടെ തുരമ്പെടുത്ത തൂണുകളാണ്. കാര്യശേഷി ഇല്ലായ്മയുടേയും വികസന മുരടിപ്പിന്റേയും പ്രതികമായി എട്ട് വര്‍ഷത്തിലേറെയായി കോട്ടയത്തിന്റെ അപമാനകാരമായ മുഖച്ഛായയായി മാറിയ ആകാശപാത.
എംസി റോഡിനും ശാസ്ത്രി റോഡിനും കുറുകെയുള്ള യാത്രക്കാരുടെ റോഡ് മുറിച്ചുള്ള നടത്തം ഒഴിവാക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വലിയ വികസന പ്രതീകമായി 2015 ല്‍ നിര്‍മാണം ആരംഭിച്ചതാണ് ഈ ആകാശപാത. എന്നാല്‍ ഇന്നത് കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയായി നില്‍ക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിനെ അധികാരത്തിലേറ്റിയ ഇടത് തരംഗത്തിലും കൈപ്പത്തിക്ക് ഉറച്ച് നിന്ന കോട്ടയം ഇനി മാറി ചിന്തിച്ചാലോ എന്ന് വോട്ടര്‍മാരെ തോന്നിപ്പിക്കാന്‍ നഗരത്തിന്റെ വികൃതരൂപമായി നില്‍ക്കുന്ന ഈ ആകാശപാത ഒന്ന് മാത്രം മതി.
ഇതു മനസിലാക്കിയാകണം സി.പി.എം മുതലെടുപ്പ് രാഷ്ട്രീയത്തിനായി ആകാശപാതയെ ഉപയോഗിച്ച് തുടങ്ങിയിട്ട് ഏറെ നാളായി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നുവേണ്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പായാലും കോട്ടയത്ത് വികസനമില്ല എന്ന് ഒറ്റവാക്കില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ ഈ ആകാശപാതയിലേക്ക് ഒന്ന് വിരല്‍ചൂണ്ടിയാല്‍ മതി. കഴിഞ്ഞ എട്ടു വര്‍ഷമായി ഇതില്‍ ഒരു കമ്പിക്കക്ഷണം പോലും പിടിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സ്ഥലം എം.എല്‍.എയുടെ കഴിവ് കേടാണെന്നാണ് സി.പി.എമ്മിന്റെ ആക്ഷേപം. ജനം അത് വിശ്വാസിച്ചാല്‍ 2026 ല്‍ കോട്ടയത്ത് സി.പി.എം പതാക പാറിപ്പറക്കുമെന്നും അവര്‍ സ്വപ്‌നം കാണുന്നു.
ജനത്തെ അത് പറഞ്ഞ് വിശ്വാസിപ്പിക്കാനുള്ള പെടാപ്പാടിനിടെ വന്നുപെട്ട സുവര്‍ണാവസരമായാണ് പാലക്കാട് ഐ.ഐ.ടിയുടേയും ചെന്നൈയിലെ സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് സെന്ററിന്റെയും ബല പരിശോധനാ റിപ്പോര്‍ട്ടിനെ സി.പി.എം ഉപയോഗിക്കുന്നത്. തൂണുകള്‍ തുരമ്പെടുത്ത് ബലക്ഷയം ഉണ്ടായെന്നും അടിസ്ഥാന തൂണുകള്‍ ഒഴികെ മറ്റെല്ലാം പൊളിച്ചു നീക്കണമെന്നുമുള്ള റിപ്പോര്‍ട്ട് ഇതിനോടകം തന്നെ സി.പി.എം രാഷ്ട്രീയ ആയുധമാക്കി മാറ്റി.
ദീര്‍ഘവിക്ഷണമില്ലാതെ ഖജനാവിലെ പണം പാഴാക്കിയെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉന്നം വെച്ച് കോട്ടയം ജില്ലാ സെക്രട്ടറികൂടിയായ അനില്‍കുമാറിന്റെ ആരോപണം. പാഴാക്കിയ തുക തിരുവഞ്ചൂരിന്റെ പോക്കറ്റില്‍ നിന്ന് തന്നെ ഇടാക്കണമെന്ന് കുറേക്കൂടി കടന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവഞ്ചൂരിനോട് പരാജയപ്പെട്ട സി.പി.എം സ്ഥാനാര്‍ഥിയായിരുന്നു അനില്‍കുമാര്‍.
അതേസമയം, വികസന പദ്ധതികളെ സര്‍ക്കാര്‍ കൊല ചെയ്യുകയാണെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ മറുവാദം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ഡിസംബര്‍ 22 നാണ് ആകാശപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിര്‍മാണം അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തുടര്‍ന്ന കിറ്റ് കോയ്ക്കുള്ള ഫണ്ട് കുടിശകയായി. അതോടെ പണി സ്തംഭിക്കുകയായിരുന്നു.
തൃശൂര്‍ ഉള്‍പ്പെടെ ആകാശപ്പാത വന്നു. ഇവിടെ സാങ്കേതികവും നയപരവുമായ കാരണങ്ങല്‍ പറയുകയാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും ആകാശപാത പൊളിക്കുമെന്ന് നിയമസഭയില്‍ ഒരു മന്ത്രിയെ കൊണ്ട് പറയിപ്പിച്ച സര്‍ക്കാരാണ് ഭരണം നടത്തുന്നത്. ആകാശപാതയ്ക്ക് വേണ്ടി ജനസദസ്സ് വിളിച്ചുകൂട്ടുമെന്നും ജനസദസ്സിന്റെ തീരുമാനപ്രകാരം മുന്നോട്ട് പോകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്