by webdesk1 on | 30-11-2024 01:33:36
കൊച്ചി: തെക്കന്‍ കേരളത്തില്‍ സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളായ കൊല്ലത്തും ആലപ്പുഴയിലും ഗുരുതര പ്രതസിന്ധിയിലാണ് പാര്‍ട്ടി. വിഭാഗീയത അതിരൂക്ഷമായ ഇവിടെ പാര്‍ട്ടിക്ക് പ്രീതികരമായ കാര്യങ്ങളല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നേതൃമാറ്റത്തിനെതിരെ തെരുവിലിറങ്ങി പാര്‍ട്ടിയെ വെല്ലുവിളിച്ച കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി അംഗങ്ങളുടെ നിലപാടിനോട് സംസ്ഥാന പാര്‍ട്ടി നേതൃത്വം പ്രതികരിച്ചത് ഏരിയ കമ്മിറ്റിയെ തന്നെ പിരിച്ചുവിട്ടുകൊണ്ടാണ്. അതേപോലെ സുധാകര പക്ഷവും സജി ചെറിയാന് പക്ഷവും നേര്‍ക്ക് നേര് പോരാടുന്ന ആലപ്പുഴയിലാകട്ടെ കായംകുളം ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി.ബാബു ബി.ജെ.പിയിലേക്ക് പോകുന്ന നിലയുമുണ്ടായി.
കൊല്ലത്ത് സി.പി.എമ്മിലെ വിഭാഗീയത പരിഹരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നേരിട്ടെത്തിയതിന് പിന്നാലെയാണ് ആലപ്പുഴയില്‍നിന്ന് ഒരു പ്രമുഖ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്. പാര്‍ട്ടി വര്‍ഗീയ ശക്തികളുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ചായിരുന്നു ബിപിന്‍ ബാബിന്റെ പാര്‍ട്ടി വിടല്‍. പാര്‍ട്ടി ഒരു വിഭാഗത്തിന്റെ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും വര്‍ഗീയ ശക്തികളാണ് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും ബി.ജെ.പി പ്രവേശനത്തിന് ശേഷം ബിബിന്‍ ബാബു പ്രതികരിച്ചു.
ആലപ്പുഴയില്‍ ആയിരക്കണക്കിനു പേര് പാര്‍ട്ടി വിട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ സമ്മേളന കാലം കഴിയുമ്പോള്‍ എല്ലാവര്ക്കും അതു ബോധ്യപ്പെടും. വര്‍ഗീയ ശക്തികള്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. അതിന്റെ ഭാഗമാണ് ജി.സുധാകരനോടുള്ള അവഗണന. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനു കത്തു നല്‍കിയിരുന്നുവെന്നും ബിബിന്‍ ബാബു പറഞ്ഞു.
അതേസമയം വിഭാഗീയതയെ മുളയിലെ നുള്ളി കളയാന്‍ ലക്ഷ്യമിട്ടാണ് കരുനാഗപ്പള്ളി ഏരിയ കമ്മറ്റിയെ തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പിരിച്ചുവിട്ടത്. കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണതയെന്നും നിലവിലെ കമ്മറ്റിക്ക് പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും എം.വി ഗോവിന്ദന് പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം ഏരിയാ കമ്മറ്റി പുനസംഘടിപ്പിക്കും. അതുവരെ അഡ്ഹോക്ക് കമ്മറ്റി ചുമതല ഏറ്റെടുക്കുമെന്നും ഗോവിന്ദന് പറഞ്ഞു.
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്