by webdesk1 on | 30-11-2024 08:49:26
കൊല്ലം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് രാത്രി അപകടങ്ങളുടെ വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. തൃശൂരിലും പാലക്കാട്ടും ഉണ്ടായ രാത്രി അപകടങ്ങള്‍ക്ക് പിന്നാലെ പന്തളത്തും ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായി.
ആദ്യ രണ്ട് അപകടങ്ങളിലും ലോറി തന്നെയായിരുന്നു വില്ലന്‍. വഴിയരുകില്‍ ഉറങ്ങിക്കിടന്നവരുടെ മേലേക്കാണ് ആദ്യ രണ്ട് അപകടങ്ങളിലും ലോറി പാഞ്ഞു കയറിയതെങ്കില്‍ ഉറങ്ങിക്കിടന്നവരുടെ വീടിന് മുകളിലേക്കാണ് ഇന്ന് പുലര്‍ച്ചെ 5.45ന് ലോറി മറിഞ്ഞ് അപകടം ഉണ്ടായത്.
പന്തളം കൂരമ്പാല പത്തിയില്‍ പിടിയില്‍ ആശാന് തുണ്ടില്‍ കിഴക്കേതില്‍ ഗൗരിയുടെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. രാജേഷ്, ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരുക്കേറ്റു. വീട് പൂര്‍ണമായും തകര്‍ന്നു.
പരുക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കുണ്ട്. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയപ്പോയതാവും അപകട കാരണമെന്നാണ് പോലീസ് പറയുന്നത്.
തൃശൂരിലുണ്ടായ അപകടത്തില്‍ അഞ്ചു പേരും പാലക്കാടുണ്ടായ അപകടത്തില്‍ ഒരാളും മരണപ്പെട്ടിരുന്നു. മരിച്ച ആറു പേരും അന്യസംസ്ഥാനക്കാരാണ്. പാലക്കാട്ടേ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് മൂന്ന് അപകടങ്ങള്‍ക്കും കാരണമായത്.
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്