by webdesk1 on | 30-11-2024 07:41:13 Last Updated by webdesk1
വാഷിങ്ടന്‍: തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അധികാരം ലഭിക്കാതെ നിയുക്ത പ്രസിഡന്റായി തുടരുന്ന ഡോണള്‍ഡ് ട്രംപുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കൂടിക്കാഴ്ച നടത്തിയതാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച. അയല്‍വക്കക്കാരായ രണ്ട് രാഷ്ട്ര തലവന്മാര് കൂടിക്കാഴ്ച നടത്തുന്നതില്‍ എന്താണ് ഇത്ര ചര്‍ച്ച ചെയ്യാനുള്ളത് എന്ന് ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ കൂടിക്കാഴ്ച നടത്തിയ രീതിയാണ് അതിനെ അസാധാര സംഭവമാക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും നിലവില്‍ രാജ്യത്തിന്റെ ഭരണത്തലവനായുള്ള ജോ ബൈഡനാണ്. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രി അമേരിക്കയില്‍ എത്തിയത് ബൈഡന് അറിഞ്ഞതേയില്ല. എന്തിനേറെ അപ്രഖ്യാപിത യാത്രയെ കുറിച്ച് ജസ്റ്റിന് ട്രൂഡോയുടെ ഓഫിസ് പോലും സ്ഥിരീകരിക്കുന്നില്ല. ഇത്തരത്തില്‍ രണ്ട് ഭരണ സ്ഥാപനങ്ങളുടെ അറിവില്ലാതെ നടത്തിയ ഒരു കൂടിക്കാഴ്ച്ചയില്‍ എന്താകാം ചര്‍ച്ച ആയിട്ടുള്ളതെന്നാണ് ലോകം ആകാംശയോടെ കാതോര്‍ത്തിരിക്കുന്നത്.
വെള്ളിയാഴ്ച ഫ്ളോറിഡയിലെ ഡോണള്‍ഡ് ട്രംപിന്റെ മാര്‍-എ-ലാഗോ ആഡംബര എസ്റ്റേറ്റില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ട്രൂഡോയുടെ വിമാനം പാം ബീച്ച് രാജ്യാന്തര എയര്‍പോര്‍ട്ടില്‍ ഉച്ചകഴിഞ്ഞ് ഇറങ്ങിയതായും കനേഡിയന്‍ പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്കും യാത്രയില്‍ ഒപ്പമുണ്ടായിരുന്നുവെന്നും കനേഡിയന്‍ മാധ്യമമായ സി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
കാനഡയില്‍ ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച. അയല്‍ക്കാരായ കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരാളിയായ ചൈനയ്ക്കുമെതിരെ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചതു വഴി ട്രംപ് കാനഡയെ ഞെട്ടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ കനേഡിയന്‍ കയറ്റുമതിയുടെ മുക്കാല്‍ ഭാഗവും യുഎസിലേക്ക് ആയിരുന്നു. ഏകദേശം രണ്ട് ദശലക്ഷം കനേഡിയന്‍ തൊഴിലുകള്‍ അമേരിക്കയെ ആശ്രയിച്ചാണ് വ്യാപാരം നടത്തുന്നത്.
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്