by webdesk1 on | 29-11-2024 08:48:18
മുംബൈ: ബോളിവുഡിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചയാണ് ഐശ്വര്യറായും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകള്‍. ഇതു സംബന്ധിച്ചുള്ള അഭ്യൂഗങ്ങള്‍ ബോളിവുഡിലാകെ വ്യാപിച്ചിട്ടുണ്ടെങ്കിലും താരങ്ങള്‍ അതിനോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആ വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന സംഭവങ്ങളാണ് അടുത്തിടയായി ബച്ചന് താരദമ്പതികള്‍ക്കിടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ദുബായിയിലെ ഒരു പരിപാടിക്കിടെ നടന്ന സംഭവവും അഭിഷേക്-ഐശ്വര്യ വിവാഹ മോചന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുകയാണ്. അടുത്തിടെ ദുബായില്‍ നടന്ന ഗ്ലോബല്‍ വിമന്‍സ് ഫോറത്തില്‍ ഐശ്വര്യ റായ് പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടിയിലെ ബാനറുകളിലും പോസ്റ്ററുകളിലും എല്ലാം ഐശ്വര്യ റായ് എന്ന പേര് മാത്രമാണ് നല്‍കിയിരിക്കുന്നത്. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം എല്ലാ പൊതു-സ്വകാര്യ പരിപാടികളിലും ഐശ്വര്യ റായ് ബച്ചന് എന്ന പേരാണ് ബാനറുകളിലും പോസ്റ്ററുകളിലും നല്കി വരാറുള്ളത്.
ഗ്ലോബല്‍ വിമന്‍സ് ഫോറത്തില്‍ ഐശ്വര്യയുടെ പേരിനൊപ്പം ഭര്‍ത്താവിന്റെ കുടുംബ പേര് ഇല്ലാത്തത് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്ക്കുന്നതിന്റെ സൂചനയാണ് എന്നാണ് പാപ്പരാസികള്‍ പറയുന്നത്. `ഐശ്വര്യ റായ്-ഇന്റര്‍നാഷണല്‍ സ്റ്റാര്‍` എന്നാണ് ഗ്ലോബല്‍ വിമന്‍സ് ഫോറത്തിന്റെ ബാനറില്‍ എഴുതിയിരിക്കുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വാര്‍ത്തായാകാന്‍ തുടങ്ങിയിട്ട് നാളേറെയായി.
മുമ്പ് പല പരിപാടികള്‍ക്കും അഭിഷേകും ഐശ്വര്യയും ഒരുമിച്ചാണ് എത്താറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും ഒന്നിച്ച് ഒരു വേദിയില്‍ എത്താറില്ല. പലപ്പോഴും ഐശ്വര്യയും മകള്‍ ആരാധ്യയും ഒന്നിച്ചും അഭിഷേക് ബച്ചന് പിതാവ് അമിതാഭ് ബച്ചന്, ജയ ബച്ചന്, ശ്വേത നന്ദ ബച്ചന് എന്നിവര്ക്കൊപ്പവുമാണ് എത്താറുള്ളത്. ഇതിന് പിന്നാലെ വിവാഹമോചനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തിരുന്നു.
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്