News International

16 വയസില്‍ താഴെയുള്ള കുട്ടികള്‍ ഇനി സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല: സുപ്രധാന ബില്‍ പാസാക്കി ഓസ്ട്രേലിയ; പിന്തുണച്ച് മാതാപിതാക്കള്‍

Axenews | 16 വയസില്‍ താഴെയുള്ള കുട്ടികള്‍ ഇനി സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല: സുപ്രധാന ബില്‍ പാസാക്കി ഓസ്ട്രേലിയ; പിന്തുണച്ച് മാതാപിതാക്കള്‍

by webdesk1 on | 28-11-2024 11:11:32

Share: Share on WhatsApp Visits: 48


16 വയസില്‍ താഴെയുള്ള കുട്ടികള്‍ ഇനി സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല: സുപ്രധാന ബില്‍ പാസാക്കി ഓസ്ട്രേലിയ; പിന്തുണച്ച് മാതാപിതാക്കള്‍



കാന്‍ബറ: 16 വയസില്‍ താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലക്കുന്ന ബില്‍ ഓസ്ട്രേലിയയുടെ ജനപ്രതിനിധി സഭ പാസാക്കി. ടിക് ടോക്, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കാണ് കുട്ടികള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് നിരോധനമേര്‍പ്പെടുത്തിയത്.

നേരത്തേ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമായിരുന്നു. നിയമലംഘനത്തിന് 50 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്തുന്ന ബില്ലിനെ പ്രധാന പാര്‍ട്ടികള്‍ പിന്തുണച്ചു. 13നെതിരെ 102 വോട്ടുകള്‍ക്കാണ് ബില്‍ കഴിഞ്ഞ ദിവസം പാസായത്. സെനറ്റ് ബില്‍ വിശദമായി പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മിഷെല്‍ റോളണ്ട് പറഞ്ഞു.

ഈ ആഴ്ച ബില്‍ നിയമമാകുകയാണെങ്കില്‍, പിഴകള്‍ ഈടാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഒരു വര്‍ഷം സമയം അനുവദിക്കും. അതിനു ശേഷം ചെറിയ കുട്ടികള്‍ അക്കൗണ്ടുകള്‍ തുറക്കുന്നത് തടഞ്ഞില്ലെങ്കില്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയമനടപടിയും പിഴയും നേരിടേണ്ടിവരും.

ബില്ലിനെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സോഷ്യല്‍ മീഡിയയുടെ പോസിറ്റീവ് വശങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും അവരെ ഡാര്‍ക്ക് വെബിലേക്ക് നയിക്കുമെന്നും വിമര്‍ശകര്‍ വാദിക്കുന്നുണ്ട്. അതേസമയം മാതാപിതാക്കളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്നത് സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് വിലയിരുത്താന്‍ കൂടുതല്‍ സമയം കമ്പനികള്‍ക്ക് ആവശ്യമാണെന്നും അതിനാല്‍ കുറച്ച് സമയം കൂടി അനുവദിക്കണമെന്നും ഗൂഗിളും ഫേസ്ബുക്കും ഓസ്ട്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമനിര്‍മ്മാണം എല്ലാ ഓസ്ട്രേലിയക്കാരുടെയും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള പിന്‍വാതില്‍ നടപടിയാണെന്ന് എക്സ് ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കുറ്റപ്പെടുത്തി. മസ്‌ക്കിന്റെ ആരോപണത്തെ ഫെഡറര്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

Share:

Search

Recent News
Popular News
Top Trending


Leave a Comment