News Kerala

നടന്‍ സൗബിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പരിശോധിച്ചത് പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍

Axenews | നടന്‍ സൗബിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പരിശോധിച്ചത് പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍

by webdesk1 on | 28-11-2024 10:07:35

Share: Share on WhatsApp Visits: 105


നടന്‍ സൗബിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പരിശോധിച്ചത് പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍



കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. രണ്ടു കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്നാണ് വിവരം.

മുന്‍പ് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ സൗബിന്‍ ഷാഹിറിനും പറവ ഫിലിംസിനും എതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിനായി താന്‍ പണം മുടക്കിയിരുന്നുവെന്നും എന്നാല്‍ ലാഭവിഹിതവും മുടക്കുമുതലും നല്‍കാതെ വഞ്ചിച്ചുവെന്നുമായിരുന്നു പരാതി. ഏഴ് കോടി രൂപ താന്‍ ചിത്രത്തിനായി മുടക്കിയെന്നാണ് സിറാജ് പരാതി നല്‍കിയത്.

ഈ പരാതിയില്‍ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇഡി സൗബിനെ ചോദ്യം ചെയ്തിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment