by webdesk1 on | 28-11-2024 09:50:37
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ വന്‍ സ്‌ഫോടനം. പ്രശാന്ത് വിഹാറിലെ പി.വി.ആര്‍ തിയേറ്ററിന് പുറത്താണ് സ്‌ഫോടനം ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫോറന്‍സിക് വിഭാഗവും നടത്തിയ പരിശോധനയില്‍ വെളുത്ത പൊടിപോലുളള പദാര്‍ത്ഥം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെ 11.48ന് സ്ഫോടനത്തെക്കുറിച്ചുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
ഒരു മാസം മുമ്പ് പ്രശാന്ത് വിഹാറിലെ സി.ആര്‍.പി.എഫ് സ്‌കൂളിന് സമീപം ചെറു സ്‌ഫോടനം നടന്നിരുന്നു. അന്നും സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് വെളുത്ത പൊടിപോലുളള വസ്തു ലഭിച്ചിരുന്നു. അതിനാല്‍ രണ്ട് സ്ഫോടനങ്ങള്‍ക്ക് പിന്നിലും ഒരേസംഘമാണോ എന്ന സംശയമുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്.