Infotainment Cinema

മൃതസംസ്‌കാരത്തിലെ നീറുന്ന യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടി; ടര്‍ക്കിഷ് തര്‍ക്കം സിനിമയ്‌ക്കെതിരെ തീവ്രമതചിന്താഗതിക്കാരുടെ ഭീഷണി; ചിത്രം പിന്‍വലിച്ചതായി അണിയറ പ്രവര്‍ത്തകര്‍

Axenews | മൃതസംസ്‌കാരത്തിലെ നീറുന്ന യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടി; ടര്‍ക്കിഷ് തര്‍ക്കം സിനിമയ്‌ക്കെതിരെ തീവ്രമതചിന്താഗതിക്കാരുടെ ഭീഷണി; ചിത്രം പിന്‍വലിച്ചതായി അണിയറ പ്രവര്‍ത്തകര്‍

by webdesk1 on | 28-11-2024 03:22:32

Share: Share on WhatsApp Visits: 80


മൃതസംസ്‌കാരത്തിലെ നീറുന്ന യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടി; ടര്‍ക്കിഷ് തര്‍ക്കം സിനിമയ്‌ക്കെതിരെ തീവ്രമതചിന്താഗതിക്കാരുടെ ഭീഷണി; ചിത്രം പിന്‍വലിച്ചതായി അണിയറ പ്രവര്‍ത്തകര്‍


കൊച്ചി: മൃതസംസ്‌കാരത്തിലെ നീറുന്ന യാഥാര്‍ഥ്യങ്ങളെ പ്രക്ഷകര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്ന ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമ തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചതായി അണിയറപ്രവര്‍ത്തകര്‍. മതനിന്ദ നടത്തിയെന്ന ആരോപണത്തത്തുടര്‍ന്ന് ഒരു മതവിഭാഗത്തിലെ തീവ്രചിന്താഗതിക്കാരുടെ എതിര്‍പ്പുകളെ തുടര്‍ന്നാണ് ചിത്രം പിന്‍വലിക്കേണ്ടി വന്നതെന്ന് സംവിധായകന്‍ നവാസ് സുലൈമാന്‍, നിര്‍മാതാവ് നാദിര്‍ ഖാലിദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചിത്രം താല്‍ക്കാലികമായി പിന്‍വലിക്കുകയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പെടുത്തിയ ശേഷം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുമെന്നും ഇരുവരും അറിയിച്ചു.


സണ്ണി വെയ്ന്‍, ലുക്ക്മാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവംബര്‍ 22നായിരുന്നു സിനിമ റിലീസ് ചെയ്തത്. മുസ്ലിം മതവിഭാഗത്തിന്റെ സംസ്‌ക്കാരച്ചടങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങളും സംഭാഷണങ്ങളും ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളേയും വിശ്വാസങ്ങളേയും മുറിപ്പെടുത്തുന്നതാണെന്ന നിലയില്‍ പല കോണില്‍ നിന്ന് അഭിപ്രായങ്ങളും ഭീഷണികളും ഉണ്ടായെന്നും തുടര്‍ന്നാണ് ചിത്രം തീയറ്ററുകളില്‍ നിന്ന് താല്‍കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ഇരുവരും പറഞ്ഞു.


നവാസ് സുലൈമാന്റെ ആദ്യ ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം. ഒരു മരണത്തിലാണ് സിനിമയുടെ തുടക്കം. ഖബറില്‍ മൂടപെട്ടൊരു യുവാവിന്റെ ജീവിതത്തിലൂടെയാണ് പ്രേക്ഷകര്‍ പിന്നീട് കടന്നു പോകുന്നത്. ഖബറില്‍ വെച്ചയാള്‍ മരിച്ചിട്ടില്ലെങ്കിലോ? ഖബറില്‍ അയാളെ മണ്ണിട്ടുമൂടിയവര്‍ ആ മണ്ണുമാറ്റിത്തരുമോ. തിരിച്ച് ഖബറില്‍ നിന്ന് ആ ജഡം പുറത്തെടുക്കുമോ? അങ്ങനെ ഉള്ളം പൊള്ളുന്നൊരു കഥാപരിസരമാണ് നവാസ് സുലൈമാന്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രേക്ഷക സമക്ഷം മുന്നോട്ടുവയ്ക്കുന്നത്.


ഖബറിലെ കാഴ്ചകള്‍ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതാണ്. ആ യുവാവിന്റെ മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ നടന്ന കാര്യങ്ങളാണ് ശേഷം കാണുന്നത്. പക്ഷേ അതുവരെ ആ യുവാവ് ആരായിരുന്നു എന്നുള്ളതല്ല, മരണത്തിന് ശേഷം ആ യുവാവ് ആരായി മാറുന്നു എന്ന രീതിയിലേക്കാണ് സിനിമ നീങ്ങുന്നത്. 


പലരും പറയാന്‍ മടിക്കുന്നൊരു പ്രമേയത്തെ നൂറുശതമാനം വ്യക്തതതയോടെ ലവലേശം ഭയമില്ലാതെ ജാതി മത ചിന്തകള്‍ക്ക് അതീതമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം. ലുക്മാന്‍, സണ്ണി വെയ്ന്‍, ആമിന നിജാം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. പുതുമ നിറഞ്ഞ പ്രമേയം പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ ഏറ്റെടുത്തതിനിടെയാണ് തീവ്ര മതചിന്ത പുലര്‍ത്തുന്നവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിര്‍മാതാക്കള്‍ക്ക് ചിത്രം പിന്‍വലിക്കേണ്ടി വന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment