Views Politics

സുരേന്ദ്രന്‍ ഒഴിയുമോ? പരാജയം തന്റെ പിഴവ്; രാജിവയ്ക്കാന്‍ തയാറെന്നും സുരേന്ദ്രന്‍: നേതൃമാറ്റം ആലോചനയിലില്ലെന്ന് പ്രകാശ് ജാവദേക്കര്‍

Axenews | സുരേന്ദ്രന്‍ ഒഴിയുമോ? പരാജയം തന്റെ പിഴവ്; രാജിവയ്ക്കാന്‍ തയാറെന്നും സുരേന്ദ്രന്‍: നേതൃമാറ്റം ആലോചനയിലില്ലെന്ന് പ്രകാശ് ജാവദേക്കര്‍

by webdesk1 on | 25-11-2024 12:37:00 Last Updated by webdesk1

Share: Share on WhatsApp Visits: 54


സുരേന്ദ്രന്‍ ഒഴിയുമോ? പരാജയം തന്റെ പിഴവ്; രാജിവയ്ക്കാന്‍ തയാറെന്നും സുരേന്ദ്രന്‍: നേതൃമാറ്റം ആലോചനയിലില്ലെന്ന് പ്രകാശ് ജാവദേക്കര്‍


കോഴിക്കോട്: പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പരാജയത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട്ട് വോട്ട് ശതമാനം ഉയര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. ഇതില്‍ ശരിയായ വിലയിരുത്തല്‍ നടത്തും. താന്‍ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് ദേശീയ നേതൃത്വത്തിന് തീരുമാനിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ തവണ ഇ.ശ്രീധരന് പൊതുസമൂഹത്തില്‍ നിന്ന് നല്ല നിലയില്‍ വോട്ട് കിട്ടിയിട്ടുണ്ട്. ആ വോട്ടുകള്‍ സമാഹരിക്കാന്‍ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയരുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്.

സംസ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചുമതല. മോദിയും അമിത് ഷായും അടങ്ങുന്ന പാര്‍ലമെന്ററി ബോര്‍ഡ് അംഗീകാരം നല്‍കിയ ആളാണ് പാലക്കാട് സ്ഥാനാര്‍ത്ഥിയായത്. മൂന്ന് പേരുകള്‍ ചര്‍ച്ചയില്‍ വന്നിരുന്നു. ഇതില്‍ രണ്ട് പേര്‍ മത്സരിക്കാന്‍ സന്നദ്ധരായില്ല. അങ്ങനെയാണ് സ്ഥാനാത്ഥിത്വം കൃഷ്ണകുമാറിലേക്ക് എത്തിയത്.

മലമ്പുഴയില്‍ മൂവായിരം വോട്ടുകള്‍ അമ്പതിനായിരം ആക്കിയ സ്ഥാനാര്‍ഥിയാണ് കൃഷ്ണകുമാര്‍. അതാണ് സ്ഥാനാര്‍ഥിയുടെ മേന്മയായി പാര്‍ട്ടി കണ്ടത്. മത്സരിപ്പിക്കരുത് എന്ന നിലപാട് കൃഷ്ണകുമാറിനും ഉണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം കേള്‍ക്കാന്‍ വിധിക്കപ്പെട്ടയാണ് ഞാന്‍. പരാജയമുണ്ടായാല്‍ എപ്പോഴും പഴി പ്രസിഡന്റിന് വരും.

സ്ഥാന മാറ്റം പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. അത് അതനുസരിക്കും. എന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ ഉണ്ടെങ്കില്‍ ഓഡിറ്റ് ചെയ്യപ്പെടണം. ഒഴിയണോ തുടരണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സുരേന്ദ്രനോട് രാജി ആവശ്യപ്പെട്ടില്ലെന്ന കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.


തോല്‍വിയുടെ കാരണത്താല്‍ ആരും ഉത്തരവാദിത്തങ്ങളില്‍ നിന്ന് രാജി വെക്കില്ല. യു.ഡി.എഫും എല്‍.ഡി.എഫും വ്യാജപ്രചരണം നടത്തുന്നു. 2026-ല്‍ ബി.ജെ.പി പാലക്കാട് അടക്കം നിരവധി സീറ്റുകളില്‍ വിജയിക്കുമെന്നും ജാവഡേക്കര്‍ പ്രതികരിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment